മോസ്കോ- ചുണ്ടിന്റെ വലിപ്പം കുറയ്ക്കുന്നതിന് നടത്തിയ ചികിത്സയെ തുടർന്ന് റഷ്യയിൽ അതീവഗുരുതരനിലയിലായ സോഷ്യൽ മീഡിയ താരം അപകടനില തരണം ചെയ്തു. വോൾഗ മേഖലയിൽ നിന്നുള്ള കാർട്ടിയർ ബുഗാട്ടി (22)യാണ് കോസ്‌മെറ്റോളജിസ്റ്റ് സ്വീകരിച്ച ചികിത്സയെ തുടർന്ന് സങ്കീർണതകളെ നേരിടുന്നതെന്ന് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വായയുടെ വലിപ്പം ഇരട്ടിയായി വീർത്തിരുന്നു. ക്രിസ്റ്റീന വിഷ്‌നിവെറ്റ്‌സ്‌കായ എന്നാണ് താരത്തിന്റെ യഥാർർഥ പേര്. മരുന്നിനോടുള്ള അലർജി കാരണമാണ് ചുണ്ടുകളും കവിളുകളും അവയുടെ സാധാരണ വലുപ്പത്തേക്കാൾ ഇരട്ടിയിലധികം വീർത്തിരിക്കുന്നതെന്ന് ക്രിസ്റ്റീന പറയുന്നു. ഗുരുതര നിലയിലായ യുവതിയെ ആംബുലൻസിലാണ് ആശുപത്രിയിലെത്തിച്ചത്.
1,17,000 ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സും 17,000-ലധികം ടെലിഗ്രാം വരിക്കാരുമുള്ള ക്രിസ്റ്റീന ഇപ്പോൾ അപകടനില തരണം ചെയ്‌തെങ്കിലും ഭയത്തെ തുടർന്ന് ദിവസങ്ങളോളം ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു. ചുണ്ടുകളിൽ മുഴകൾ രൂപപ്പെട്ടതിനെത്തുടർന്ന് ചികിത്സക്കു പോയ ക്രിസ്റ്റീന, തനിക്ക് ലോംഗിഡാസയോട് അലർജിയുണ്ടെന്ന് അറിയില്ലായിരുന്നുവെന്ന് വെളിപ്പെടുത്തി.