ഫ്ളോറിഡ- 2003ന് ശേഷം ആദ്യമായി അമേരിക്കയില്‍ മലേറിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അഞ്ചു പേര്‍ക്കാണ് മലേറിയ ബാധിച്ചതായി കണ്ടെത്തിയിരിക്കുന്നത്. ഫ്‌ളോറിഡയില്‍ നാലു പേര്‍ക്കും ടെക്‌സസില്‍ ഒരാള്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്.
രോഗം ബാധിച്ചവരാരും വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ രോഗപ്പകര്‍ച്ച പ്രാദേശികമായി തന്നെയാണ് ഉണ്ടായതെന്നാണ് വ്യക്തമായത്.