കൂട്ടംതെറ്റിയ തീർഥാടകക്ക് ആശ്വാസമേകി സുരക്ഷാ സൈനികർ

ബന്ധുക്കളെ കാണാതായതോടെ കരച്ചിലാരംഭിച്ച വൃദ്ധ തീർഥാടകയെ സുരക്ഷാ സൈനികൻ സഹായിക്കുന്നു. 

മിന - കൂട്ടംതെറ്റി ബന്ധുക്കളെ കാണാതായി ഭയചകിതയായി കരഞ്ഞ വൃദ്ധ തീർഥാടകക്ക് ആശ്വാസമേകി സുരക്ഷാ സൈനികർ. ബന്ധുക്കളെ കാണാതായതോടെ പേടിച്ചരണ്ട തീർഥാടക കരച്ചിൽ ആരംഭിക്കുകയായിരുന്നു. വീൽചെയറിൽ സഞ്ചരിക്കുന്ന തീർഥാടകയെ ബന്ധുക്കളുടെ സമീപമെത്തിക്കാൻ ശ്രമിച്ച് സുരക്ഷാ സൈനികരിൽ ഒരാൾ വീൽചെയർ തള്ളിക്കൊണ്ടുപോവുകയും മാർഗമധ്യേ തീർഥാടക കരയുകയും മറ്റു സുരക്ഷാ സൈനികർ എത്തി ഇവരോട് വിവരങ്ങൾ തിരക്കുകയും സമാധാനിപ്പിക്കാൻ ശ്രമിച്ച് തണുത്ത വെള്ളം നൽകുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ അൽഅറബിയ ചാനൽ പുറത്തുവിട്ടു. 

 

Latest News