ലോകത്തിന്റെ ശ്വാസം നേരെ വീണു; തായ് ഗുഹയില്‍ കുടുങ്ങിയ 13 പേരും രക്ഷപ്പെട്ടു

ബാങ്കോക്ക്- ലോകം ശ്വാസം അടക്കിപ്പിടിച്ചു കാത്തിരുന്ന ആ സന്തോഷ വാര്‍ത്ത എത്തി. രണ്ടാഴ്ചയിലെറെ തായ്‌ലന്‍ഡിലെ ഗുഹയ്ക്കുള്ളില്‍ കുടുങ്ങിക്കിടന്ന 12 കൗമാര ഫുട്‌ബോള്‍ താരങ്ങലും അവരുടെ 25കാരനായ കോച്ചിനേയും സുരക്ഷിതമായി പുറത്തെത്തിച്ചു. ഏറെ ശ്രമകരവും അപകടം നിറഞ്ഞതുമായ രക്ഷാപ്രവര്‍ത്തനങ്ങല്‍ക്കൊടുവിലാണ് തായ്‌ലന്‍ഡ് നേവി സീലിന്റേയും വിദേശ മുങ്ങല്‍ വിദഗ്ധരുടേയും സഹായത്തോടെ ഗുഹയ്ക്കുള്ളിലെ കൂരിരുട്ടില്‍ നിന്നും ഇവര്‍ സുരക്ഷിതമായി പുറം ലോകത്തെ വെളിച്ചം കണ്ടത്. വൈല്‍ഡ് ബോര്‍സ് എന്ന കൗമാര ഫുട്‌ബോള്‍ ടീമിലെ 12 അംഗങ്ങളും കോച്ചും ജൂണ്‍ 23-നാണ് ചിയാങ് റായ് പ്രവിശ്യയിലെ ഗുഹയ്ക്കുള്ളില്‍ അകപ്പെട്ടത്. കനത്ത മഴയെ തുടര്‍ന്ന് വെള്ളവും ചെളിയും നിറഞ്ഞ് ഗുഹാമുഖം അടഞ്ഞതാണ് ഇവരെ അപകടത്തിലാക്കിയത്. 17 ദിവസങ്ങള്‍ക്കു ശേഷം ഒരു പോറല്‍ പോലുമേല്‍ക്കാതെ സുരക്ഷിതമായി ഇവരെ പുറത്തെത്തിച്ചിരിക്കുകയാണിപ്പോള്‍.
 

Latest News