ഭോപ്പാല്‍- ബി.ജെ.പി പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി നല്‍കുന്ന ചോദ്യോത്തര സെഷനെ കോമഡിയാക്കി സോഷ്യല്‍ മീഡിയ. മോഡി ഉത്തരം പറയുന്ന ചോദ്യങ്ങള്‍ മുന്‍കൂട്ടി തയാറാക്കി വളണ്ടിയര്‍മാര്‍ക്ക് നല്‍കുന്നതാണെന്ന ആരോപണം നേരത്തെ ഉണ്ടെങ്കിലും അത് സത്യമാണെന്ന് തെളിയിക്കുന്നതാണ് ഈ വീഡിയോ എന്ന് അവകാശപ്പെട്ടുകൊണ്ടാണ് ട്വിറ്ററിലും മറ്റു സമൂഹ മാധ്യമങ്ങളിലും വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നത്.
ചോദ്യം ഉന്നയിക്കാന്‍ എഴുന്നേറ്റ വനിതാ വളണ്ടിയര്‍ക്ക് ചോദ്യത്തിലെ വരികള്‍ മറന്നു പോകുന്നതാണ് വീഡിയോയിലുള്ളത്. ചോദ്യം പൂര്‍ത്തിയാക്കാന്‍ അവര്‍ പെടുന്ന പാടാണ് സമൂഹമാധ്യമങ്ങളില്‍ കോമഡിയായത്.
അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ മോഡിയോട് ചോദ്യം ഉന്നയിച്ച വാഷിംഗ്ടണ്‍ പോസ്റ്റിന്റെ വനിതാ റിപ്പോര്‍ട്ടര്‍ സബ്രീന സിദ്ദീഖിക്കെതിരെ സംഘ്പരിവാര്‍ പ്രവര്‍ത്തകരുടെ സൈബര്‍ ആക്രമണം തുടരുകയാണ്.
Even questions from his own volunteers are scripted but this time a volunteer forgot her lines and exposed the drama.
— Roshan Rai (@RoshanKrRaii) June 27, 2023
Pure Comedy Gold WATCH TILL THE END! pic.twitter.com/NNX4xNCMIk