ആലപ്പുഴ - എസ് എഫ് ഐ നേതാവ് നിഖില്‍ തോമസിന് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി കൊടുത്തത് താന്‍ തന്നെയാണെന്നും ഇതിനായി പണം കൈപ്പറ്റിയതായും കേസില്‍ പിടിയിലായ അബിന്‍ സി രാജ് മൊഴി നല്‍കി. കേസില്‍ രണ്ടാം പ്രതിയായ അബിന്‍ സി രാജിന്റെ അറസ്റ്റ് രേഖപ്പെടുത്തി ഇന്ന് കോടതിയില്‍ ഹാജരാക്കും. എറണാകുളത്തെ ഏജന്‍സിയില്‍ നിന്നാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയതെന്നും അബിന്‍ ചോദ്യം ചെയ്യലില്‍ കായംകുളം പൊലീസിനോട് സമ്മതിച്ചു. എസ് എഫ് ഐ മുന്‍ നേതാവായ അബിന്‍ രാജിനെ മാലദ്വീപില്‍ നിന്ന് നെടുമ്പാശ്ശേരിയിലെത്തിയപ്പോഴാണ് ഇന്നലെ രാത്രി പോലീസ് കസ്റ്റഡിയിലെടുത്തത്. കേസില്‍ പ്രതിയായതോടെ അബിന്‍ സി രാജിനെ മാലിദ്വീപിലെ അധ്യാപക ജോലിയില്‍ നിന്ന് നീക്കം ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് അബിന്‍ കേരളത്തിലേക്ക് മടങ്ങിയത്. എസ് എഫ് ഐ മുന്‍ ഏരിയ പ്രസിഡന്റും ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമാണ് അബിന്‍. അബിനാണ് വ്യാജ ഡിഗ്രി ഉണ്ടാക്കാന്‍ സഹായിച്ചതെന്ന് നിഖില്‍ തോമസ് നേരത്തെ പോലീസിന് മൊഴി നല്‍കിയിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 12 മണിക്കാണ് അബിന്‍ മാലദ്വീപില്‍ നിന്ന് വിമാനം കയറിയത്. ചെന്നൈയില്‍ ഇറങ്ങിയ ശേഷം കൊച്ചിയിലക്ക് വരുമ്പോള്‍ രാത്രി 11.30 ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ചാണ് അബിന്‍ സി രാജിനെ കസ്റ്റഡിയിലെടുത്തത്.