തിരുവനന്തപുരം - ബലി പെരുന്നാള്‍ പ്രമാണിച്ച് കേരളത്തില്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ (നാളെയും മറ്റന്നാളും) സംസ്ഥാന സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചു. ബുധനാഴ്ചയാണ് ബലി പെരുന്നാളിന് മുന്‍ കൂട്ടി നിശ്ചയിച്ച കലണ്ടര്‍ പ്രകാരം അവധി നല്‍കിയിരുന്നത്. എന്നാല്‍ കേരളത്തില്‍ ബലി പെരുന്നാള്‍ വ്യാഴാഴ്ചയാണ്. ബലിപെരുന്നാല്‍ ദിനത്തില്‍ അവധി വേണമെന്ന് വിവിധ മുസ്ലീം സംഘടനകള്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് വ്യാഴാഴ്ചയും പൊതു അവധിയായി പ്രഖ്യാപിച്ചത്.