Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ യാത്രക്കാര്‍ക്ക്  ചൂടേറിയ ഭക്ഷണ വിഭവങ്ങള്‍ റെഡി 

കൊച്ചി- ചൂടേറിയ ഭക്ഷണങ്ങളും ലഘു വിഭവങ്ങളും അടങ്ങിയ വൈവിധ്യമാര്‍ന്ന ഇനങ്ങള്‍ ലഭ്യമാക്കാനായി അവാര്‍ഡ് വിന്നിംഗ് ഇന്‍ ഫ്‌ളൈറ്റ് ഡൈനിങ് ബ്രാന്‍ഡ് ആയ ഗോര്‍മേറിനെ ഉള്‍പ്പെടുത്തുന്നതായി എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രഖ്യാപിച്ചു. ജൂണ്‍ 22 മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസിലെ അതിഥികള്‍ക്ക് ഗോര്‍മേറിന്റെ ചൂടേറിയ ഭക്ഷണങ്ങള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം നിലവില്‍ വന്നു.
മാസ്റ്റഴേ്‌സ് ഷെഫ് സ്‌പെഷ്യലുകള്‍, ലോകത്തിലെ ഏറ്റവും മികച്ചവ, പ്രാദേശിക വിഭവങ്ങള്‍, ഓള്‍ ഡേ ബ്രേക്ഫാസ്റ്റ്, ആരോഗ്യകരമായതും ഡയബറ്റിക് സൗഹൃദപരവുമായ ഭക്ഷണങ്ങള്‍, ഫ്രഷ് ഫ്രൂട്ട്‌സ്, സാന്‍ഡ് വിച്ചുകളും റോളുകളും ഡെസര്‍ട്ടുകളും തുടങ്ങിയവയെല്ലാം എയര്‍ലൈനിന്റെ പുതിയ കോ-ബ്രാന്‍ഡഡ് വെബ്‌സൈറ്റ് വഴി മുന്‍കൂട്ടി ബുക്കു ചെയ്യാനാവുന്നതിലുള്‍പ്പെടുന്നു.
വിമാനത്തില്‍ നല്‍കുന്ന എല്ലാ ഭക്ഷണവും വൃത്തി, ഗുണമേന്മ, രുചി തുടങ്ങിയവയുടെ കാര്യത്തില്‍ ഏറ്റവും ഉന്നത നിലവാരം പുലര്‍ത്തുന്നു എന്ന് ഉറപ്പാക്കാനായി എയര്‍ ഇന്ത്യ എക്സ്പ്രസ് ഇന്ത്യ, യുഎഇ, സിംഗപൂര്‍ എന്നിവിടങ്ങളിലെ മികച്ച ഫ്‌ളൈറ്റ് കിച്ചണുകളിലെ ഷെഫുമാരുമായി സഹകരിക്കുന്നുണ്ട്. നിലവില്‍ ആഭ്യന്തര റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന എയര്‍ ഏഷ്യ ഇന്ത്യയുടെ വിമാനങ്ങളില്‍ ഗോര്‍മേര്‍ സേവനം ലഭ്യമാണ്.
വൈവിധ്യമാര്‍ന്ന താല്പര്യങ്ങള്‍ നിറവേറ്റും വിധം ശ്രദ്ധാപൂര്‍വ്വം തയ്യാറാക്കിയ വിപുലമായ നിരയാണ് പുതുക്കിയ ഫുഡ് ആന്‍ഡ് ബിവറേജ് മെനുവില്‍ ലഭ്യമാക്കിയിട്ടുള്ളത്. വെജിറ്റേറിയന്‍, പെസ്‌ക്കറ്റേറിയന്‍, വീഗന്‍, ജെയിന്‍, നോണ്‍ വെജിറ്റേറിയന്‍, എഗറ്റേറിയന്‍ മീലുകള്‍ ലഭിക്കുന്ന വിപുലമായ ശ്രേണിയാണ് ഗോര്‍മേറിലൂടെ ലഭ്യമാക്കുന്നത്.
ഏറ്റവും മികച്ച വിഭവങ്ങള്‍ അനുഭവവേദ്യമാക്കിക്കൊണ്ട് ഇന്‍ ഫ്‌ളൈറ്റ് ഡൈനിങിന്റെ നിലവാരത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെയും എയര്‍ ഏഷ്യ ഇന്ത്യയുടെയും മാനേജിങ് ഡയറക്ടര്‍ അലോക് സിംഗ് പറഞ്ഞു. പണത്തിന് മൂല്യം നല്കുന്ന സേവനങ്ങള്‍ അതിഥികള്‍ക്ക് നല്കാനുള്ള പ്രതിബദ്ധതയാണ് തങ്ങള്‍ തുടരുന്നത്. ആകാശത്തില്‍ 36,000 അടി ഉയരത്തില്‍ പോലും ചൂടുളള ഭക്ഷണം ലഭ്യമാക്കുന്ന ഗോര്‍മേറിന്റെ സേവനങ്ങള്‍ ആസ്വദിക്കുവാന്‍ തങ്ങള്‍ എല്ലാവരേയും ക്ഷണിക്കുന്നതായും അദ്ദേഹം പറഞ്ഞു.
എയര്‍ ഇന്ത്യ എക്സ്പ്രസിനൊപ്പം എയര്‍ ഏഷ്യ ഇന്ത്യ ഓപറേറ്റ് ചെയ്യുന്ന വിമാനങ്ങളിലും ഗോര്‍മേറിന്റെ മെനു ലഭ്യമാകും. ആഭ്യന്തര വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് വിമാനം പുറപ്പെടുന്നതിന് 12 മണിക്കൂര്‍ മുന്‍പും അന്താരാഷ്ട്ര വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് പുറപ്പെടുന്നതിന് 24 മണിക്കൂറും മുമ്പും വരെ എയര്‍ലൈനിന്റെ ഏകീകൃത കസ്റ്റമര്‍ ഇന്റര്‍ഫേസില്‍ മീലുകള്‍ മുന്‍കൂട്ടി ബുക്കു ചെയ്യാം.
ഗോര്‍മേര്‍ അവതരിപ്പിക്കുന്നതിലൂടെ എയര്‍ ഇന്ത്യ എക്സ്പ്രസ് അതിന്റെ ഭക്ഷണ ഓഫറുകള്‍ വിപുലീകരിക്കുകയാണ്. കോംപ്ലിമെന്ററി ലഘുഭക്ഷണ ബോക്‌സുകള്‍ക്ക് പകരം ഗോര്‍മേര്‍ ഇന്‍-ഫ്‌ലൈറ്റ് ഡൈനിംഗ് അനുഭവത്തിന്റെ ഭാഗമായി വൈവിധ്യമാര്‍ന്ന പ്രീ-ബുക്ക് ഓപ്ഷനുകള്‍ ഉപയോഗിച്ച് ഉപയോക്താക്കളുടെ ഡൈനിംഗ് അനുഭവം മെച്ചപ്പെടുത്താനുള്ള അവസരമാണ് ലഭിക്കുന്നത്. 2023-നെ മില്ലറ്റ് വര്‍ഷമായി പ്രഖ്യാപിച്ച ഐക്യരാഷ്ട്ര സഭയുടെ പ്രഖ്യാപനത്തിന്റെ ഭാഗമായി എല്ലാ പ്രീ ബുക്ക്ഡ് മീലുകള്‍ക്കുമൊപ്പം മിക്‌സഡ് ബെറി റാഗി ഹല്‍വ ഡെസര്‍ട്ട് കോംപ്ലിമെന്ററിയായി ഗോര്‍മേര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഗോര്‍മേര്‍ സേവനം ലഭ്യമാക്കുന്നതിന്റെ മുന്നോടിയായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡിപാര്‍ച്ചര്‍ ടെര്‍മിനലില്‍ ഗോര്‍മേര്‍ ഭക്ഷണം രുചിക്കുന്നതിനുള്ള അവസരം ഏര്‍പ്പെടുത്തിയിരുന്നു. എണ്ണൂറില്‍ ഏറെ യാത്രക്കാരാണ് പരിപാടിയിലൂടെ പുതിയ ഗോര്‍മേര്‍ മെനു രുചിച്ചത്.
ഗോര്‍മേര്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിലെത്തുന്നതിന്റെ പ്രാരംഭ ആനുകൂല്യമായി ജൂലായ് അഞ്ചു വരെ പ്രീബുക്ക് ചെയ്യുന്നവര്‍ക്ക് 50 ശതമാനം ഇളവ് നല്കും. ബൈ ഓണ്‍ ബോര്‍ഡ് മെനുവിലെ തെരഞ്ഞെടുത്ത ഇനങ്ങള്‍ക്കും ഇളവുണ്ടാകും. എയര്‍ ഇന്ത്യ എക്‌സ്പ്രസ്, എയര്‍ ഏഷ്യ ഇന്ത്യ ഫ്‌ലൈറ്റുകളില്‍ ഈ ആനുകൂല്യ കാലാവധിയില്‍ ഗോര്‍മേര്‍ മീലുകള്‍ മുന്‍കൂട്ടി ബുക്കു ചെയ്യുന്നവര്‍ക്കായിരിക്കും ആനുകൂല്യങ്ങള്‍ ലഭിക്കുക.


 

Latest News