ചെന്നൈ- നഗരത്തിലും ബസുകളിലും സ്ത്രീകളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികളുമായി തമിഴ്നാട് പോലീസ്. ഇതിന്റെ തുടക്കമായി ചെന്നൈ നഗരത്തിലെ വിവിധ ഭാഗങ്ങളിലും ബസുകളിലും എഐ ക്യാമറയും പാനിക് ബട്ടണും സ്ഥാപിക്കും. പൊതുഗതാഗതത്തിലെ കുറ്റകൃത്യങ്ങള്‍ തടയാന്‍, മോഷണം, അക്രമം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ സംഭവങ്ങളെക്കുറിച്ചുള്ള വിശകലനം നല്‍കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സോഫ്‌റ്റ്വെയര്‍ സംവിധാനമാണ് പോലീസ് ഏര്‍പ്പെടുത്തുന്നത്. നേരത്തെ ഗതാഗതവകുപ്പ് എഐ ക്യാമറകള്‍ സ്ഥാപിച്ചിരുന്നു.
വെപ്പേരിയിലെ കമ്മീഷണറുടെ ഓഫീസ് വളപ്പില്‍ ചെന്നൈ സേഫ് സിറ്റി പ്രോജക്ടിന് കീഴില്‍ ഗ്രേറ്റര്‍ ചെന്നൈ പോലീസിന് ഒരു ഇന്റഗ്രേറ്റഡ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ സ്ഥാപിച്ചിട്ടുണ്ട്. കുറ്റകൃത്യങ്ങളില്‍ ഉടനടി നടപടിയെടുക്കാന്‍ സഹായിക്കുന്ന അത്യാധുനിക സാങ്കേതികവിദ്യയും അക അധിഷ്ഠിത സോഫ്‌റ്റ്വെയര്‍ സംവിധാനവും ഐസിസിസി ഉപയോഗിക്കുമെന്ന് പോലീസ് അറിയിച്ചു.
''സ്വര്‍ണമാല, ഹാന്‍ഡ് ബാഗ്, മൊബൈല്‍ മോഷണങ്ങള്‍ തടയുകയും സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ചെറുക്കുകയുമാണ് ലക്ഷ്യം. കൂടാതെ അക്രമം, തട്ടിക്കൊണ്ടുപോകല്‍, വാഹനമോഷണം, ക്യാമറ നശിപ്പിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിശദമായ വിശകലനം ഉള്‍പ്പടെ ഈ സംവിധാനത്തില്‍ ലഭ്യമാക്കിയിട്ടുണ്ട്,'' ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
സിറ്റി പോലീസ് കമ്മീഷണര്‍ ശങ്കര്‍ ജിവാല്‍ ഐ.സി.സി.സി. പദ്ധതിക്ക് കീഴില്‍, ഗ്രേറ്റര്‍ ചെന്നൈ പോലീസ് പരിധിയിലുടനീളമുള്ള 1,750 പ്രധാന സ്ഥലങ്ങളില്‍ മൊത്തം 5,250 സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നുണ്ട്, കൂടാതെ അത്തരം എല്ലാ ക്യാമറകളുടെയും തത്സമയ ഫീഡുകള്‍ ഐസിസിസിയില്‍ നിരീക്ഷിക്കുകയും ചെയ്യും.
1,336 സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള 4,008 സിസിടിവി ക്യാമറകളില്‍ നിന്നുള്ള ഫീഡുകള്‍ ആദ്യഘട്ടത്തില്‍ ഐസിസിസിയില്‍ കാണാം. കൂടാതെ, സിസിടിവി ക്യാമറ ഫീഡുകള്‍ കമ്മീഷണറുടെ ഓഫീസില്‍ 24 മണിക്കൂറും ലഭ്യമാകുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഏതെങ്കിലും തരത്തലുള്ള അതിക്രമം നേരിട്ടാല്‍ സ്ത്രീകള്‍ക്ക് എസ്ഒഎസ് സംവിധാനമായ പാനിക് ബട്ടണ്‍ അമര്‍ത്തുകയോ ക്യാമറയില്‍ നോക്കി ആംഗ്യം കാണിക്കുകയോ ചെയ്യാം. ഇങ്ങനെ ചെയ്താല്‍ ഉടനടി ആവശ്യമായ നടപടിയെടുക്കാന്‍ ഒരു സോഫ്റ്റ്വെയര്‍ രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. വീഡിയോ ഫീഡുകള്‍ ഒരു ഡാറ്റാ സെന്ററില്‍ സൂക്ഷിക്കുകയും കഇഇഇ യില്‍ തത്സമയ നിരീക്ഷണം നടത്തുകയും (ആറ്) ജോയിന്റ് കമ്മീഷണര്‍മാരുടെയും (12) ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍മാരുടെയും ഓഫീസുകളില്‍ ഇത് ലഭ്യമാക്കുകയും ചെയ്യും.
500 ചെന്നൈ മെട്രോപൊളിറ്റന്‍ ബസുകളില്‍ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) പ്രവര്‍ത്തനക്ഷമമാക്കിയ പാനിക് ബട്ടണും സിസിടിവി നിരീക്ഷണ പദ്ധതിയും ഉണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നിര്‍ഭയ സേഫ് സിറ്റി പ്രോജക്ടിന് കീഴില്‍ ഏകദേശം 2500 ബസുകളില്‍ ഈ സൗകര്യം ലഭ്യമാക്കാന്‍ സംസ്ഥാന ഗതാഗത വകുപ്പ് പദ്ധതിയിട്ടിട്ടുണ്ട്, ആദ്യ ഘട്ടത്തില്‍ മെട്രോ നഗരത്തിലെ 500 ബസുകളില്‍ നാല് പാനിക് ബട്ടണുകള്‍, അക അധിഷ്ഠിത മൊബൈല്‍ നെറ്റ്വര്‍ക്ക് വീഡിയോ റെക്കോര്‍ഡര്‍ (എംഎന്‍വിആര്‍) എന്നിവയും നല്‍കിയിട്ടുണ്ട്. സിം കാര്‍ഡ് വഴി ക്ലൗഡ് അധിഷ്ഠിത നിയന്ത്രണ കേന്ദ്രവുമായി ബന്ധിപ്പിക്കും. യാത്രയ്ക്കിടെ സഹയാത്രികരില്‍നിന്ന് എന്തെങ്കിലും അസൗകര്യമോ അസ്വാസ്ഥ്യമോ ഭീഷണിയോ ഉണ്ടായാല്‍, സ്ത്രീ യാത്രക്കാര്‍ക്ക് സംഭവം രേഖപ്പെടുത്താന്‍ പാനിക് ബട്ടണ്‍ അമര്‍ത്താം.