ന്യൂദല്‍ഹി- സ്വവര്‍ഗ ലൈംഗികത നിയമ വിധേയമാക്കരുതെന്നും അത് ഹിന്ദുത്വത്തിനെതിരാണെന്നും ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. സ്വവര്‍ഗരതി സാധാരണ സംഭവമല്ലെന്നും നമുക്ക് ആഘോഷിക്കാന്‍ കഴിയുന്നതല്ലെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. സ്വവര്‍ഗ ലൈംഗികത ചികിത്സിച്ച് ഭേദമാക്കുന്നതിനുള്ള ഗവേഷണത്തിന് കൂടുതല്‍ തുക നിക്ഷേപിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് അദ്ദേഹം നിര്‍ദേശിച്ചു.
സ്വവര്‍ഗ ലൈംഗികത നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെടുന്ന ഹരജികളില്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് മുമ്പാകെ വാദം ആരംഭിച്ചിരിക്കെയാണ് സുബ്രഹ്്മണ്യന്‍ സ്വാമി നിലപാട് വ്യക്തമാക്കിയത്.
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിഷയത്തിലെടുക്കുന്ന നിലപാട് കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാറിന് രാഷ്ട്രീയപരമായി നിര്‍ണ്ണായകമാണെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു.
നിലപാട് അറിയിക്കാന്‍ കൂടുതല്‍ സമയം വേണ്ടതിനാല്‍ വാദം കേള്‍ക്കല്‍ നീട്ടണമെന്ന കേന്ദ്രസര്‍ക്കാറിന്റെ ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു. സമാന ലിംഗക്കാര്‍ തമ്മിലുള്ള ലൈംഗിക ബന്ധം കുറ്റകരമാക്കിയ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377 ാം വകുപ്പിന്റെ ഭരണഘടന സാധുതയാണ് സുപ്രീംകോടതി പരിശോധിക്കുന്നത്. നിലവില്‍ ഇത് ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. നാസ് ഫൗണ്ടേഷന്‍ നല്‍കിയ ഹരജിയില്‍ 2009 ല്‍ ഡല്‍ഹി ഹൈക്കോടതിയാണ് പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗരതി നിയമ വിധേയമാക്കിയത്.
377 ാം വകുപ്പ് നിയമവിരുദ്ധമാണെന്ന ഹൈക്കോടതി ഉത്തരവ് 2013 ല്‍ സുപ്രീംകോടതി റദ്ദാക്കി. ഈ ഉത്തരവിനെതിരെ നല്‍കിയ പുനപരിശോധനാ ഹരജികളാണ് ഭരണഘടന ബെഞ്ച് പരിഗണിക്കുന്നത്.
സ്വകാര്യത മൗലിക അവകാശമാക്കിയ ഒമ്പതംഗ ഭരണഘടനാ ബഞ്ച് വിധി അടിസ്ഥാനമാക്കിയാണ് ഹരജിക്കാരുടെ വാദങ്ങള്‍. ലൈംഗികത വ്യക്തികളുടെ സ്വാതന്ത്ര്യവും മൗലിക അവകാശവുമാണെന്ന് ഉത്തരവില്‍ കോടതി പറഞ്ഞിരുന്നു. ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസ്മാരായ ഡി.വൈ ചന്ദ്രചൂഡ്, എ.എം ഖാന്‍വില്‍ക്കര്‍, റോഹിങ്ടണ്‍ നരിമാന്‍, ഇന്ദു മല്‍ഹോത്ര എന്നിവരാണ് ബഞ്ചിലെ അംഗങ്ങള്‍. സ്ത്രീയും പുരുഷനും തമ്മില്‍ അല്ലാതെ ഉഭയ സമ്മതത്തോടെ നടക്കുന്ന മുഴുവന്‍ ലൈംഗിക ബന്ധങ്ങളും ക്രിമിനല്‍ കുറ്റമാക്കുന്നതാണ് 377ാം വകുപ്പ്.