തിരുവനന്തപുരം- കേരളത്തില്‍ ജൂലൈ 17 വരെ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്കി. ചൊവ്വാഴ്ച മുതല്‍ തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, പെട്ടെന്നുള്ള വെള്ളപ്പൊക്കം എന്നിവയ്ക്കു കാരണമായേക്കാമെന്നും മുന്നറിയിപ്പുണ്ട്. കാസര്‍കോഡ്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്കുന്നു. കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ ശക്തമായ കാറ്റടിക്കാനും അറബിക്കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യയുള്ളതിനാല് ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടു മണിമുതല്‍ ബുധനാഴ്ച ഉച്ച വരെ മത്സ്യബന്ധനത്തിനു കടലില്‍ പോകരുതെന്ന് മത്സ്യതൊഴിലാളികള്‍ക്കും മുന്നറിയിപ്പുണ്ട്.