വനിതാ പോലീസുകാര്‍ മിനി സ്‌കര്‍ട്ട് ധരിക്കണമെന്ന് ഉത്തരവിറക്കിയത് പുലിവാലായി. വിനേദ സഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കാനാണ് പുതിയ പിരഷ്‌കാരം. ട്രാഫിക് സിഗ്‌നലുകളിലും നഗരങ്ങളിലെ പ്രധാന റോഡുകളിലും ഡ്യൂട്ടി ചെയ്യുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇറക്കം കുറഞ്ഞ ഷോര്‍ട്‌സാണ് യൂണിഫോമായി നല്‍കിയത്. ബ്രൗമ്മാന മേയര്‍ പിയറെ അച്ചക്കാറിന്റെ വകയായിരുന്നു ഈ പരിഷ്‌കാരം. ഇറക്കം കുറഞ്ഞ വസ്ത്രത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. പുരുഷ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നീളമേറിയ പാന്റ്‌സ് യൂണിഫോമായിരിക്കെ വനിതാ ഉദ്യോഗസ്ഥരുടെ വസ്ത്രത്തിന്റെ ഇറക്കം കുറച്ചത് ടൂറിസത്തിന്റെ പ്രചരണത്തിന് വേണ്ടിയാണെന്നാണ് വിശദീകരണം. കടുത്ത വേനലില്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനും കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനുമാണ് വനിതാ പോലീസുകാര്‍ക്ക് ഷോര്‍ട്‌സ് നടപ്പിലാക്കിയതെന്നാണ് മേയര്‍ പറയുന്നത്. ലെബനനിലെ പുതിയ യൂണിഫോം സോഷ്യല്‍ മീഡിയയിലും വൈറലായിട്ടുണ്ട്. വനിതാ പോലീസുകാരുടെ ഒട്ടേറെ വീഡിയോകളാണ് യൂട്യൂബില്‍ വൈറലാകുന്നത്.