ലണ്ടന്‍- കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ പങ്കുവെക്കുന്ന ഡാര്‍ക്ക് വെബ്‌സൈറ്റ് പ്രവര്‍ത്തിപ്പിക്കാന്‍ സഹായിച്ച ഇന്ത്യക്കാരന് യു.കെയില്‍ ആറു വര്‍ഷം ജയില്‍. മനോരോഗ വിദഗ്ധനായ കബീര്‍ ഗാര്‍ഗ് എന്നയാള്‍ കുറ്റ സമ്മതം നടത്തിയിരുന്നു.
സൈറ്റിന്റെ മോഡറേറ്ററായിരുന്നു ഇയാള്‍.
വീഡിയോകളും ചിത്രങ്ങളും എങ്ങനെ പങ്കിടാം എന്നതിനെക്കുറിച്ചുള്ള ഉപദേശം നല്‍കിയിരുന്നത് ഇയാളാണെന്ന് പോലീസ് പറഞ്ഞു. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ഏഴായിരത്തിലധികം ചിത്രങ്ങളും വീഡിയോകളും ഇയാളില്‍ നിന്ന് കണ്ടെടുത്തു.