Sorry, you need to enable JavaScript to visit this website.

കേദാര്‍നാഥിലേക്കുള്ള യാത്രയ്ക്കിടെ കോവര്‍ കഴുതയെ കഞ്ചാവ് വലിപ്പിച്ച ഉടമ അറസ്റ്റില്‍

ഡെറാഡൂണ്‍ (ഉത്തരാഖണ്ഡ്) - കേദാര്‍നാഥിലേക്കുള്ള യാത്രയ്ക്കിടെ കോവര്‍ കഴുതയെ കഞ്ചാവ് വലിപ്പിച്ച ഉടമ അറസ്റ്റിലായി.  കോവര്‍ കഴുതയെ ബലമായി പിടിച്ചുവെച്ച് കഞ്ചാവ് കത്തിച്ച് മൂക്കിലൂടെ വലിപ്പിക്കുകയായിരുന്നു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെയാണ് കോവര്‍ കഴുതയുടെ ഉടമ രാകേഷ് സിംഗ് റാവത്തിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കേദാര്‍നാഥ് ക്ഷേത്രത്തിലേക്കുള്ള റൂട്ടില്‍ തീര്‍ത്ഥാടകരയെും അവരുടെ ബാഗുകളും കൊണ്ടുപോകാന്‍ കുതിരകളെയും കോവര്‍ കഴുതകളെയും ഉപയോഗിക്കാറുണ്ട്. കേദാര്‍നാഥിലേക്കുള്ള യാത്രക്കിടെ ചോട്ടി ലിഞ്ചോളിക്ക് സമീപം വെച്ചാണ് രാകേഷ് സിംഗ് റാവത്തും മറ്റൊരു യുവാവും ചേര്‍ന്ന് കോവര്‍ കഴുതയെ കഞ്ചാവ് വലിപ്പിച്ചത്. ഏപ്രില്‍ 25നാണ് കേദാര്‍നാഥ് യാത്ര ആരംഭിച്ചത്. ഈ രണ്ട് മാസത്തിനിടെ മൃഗങ്ങളോടുള്ള ക്രൂരതയുമായി ബന്ധപ്പെട്ട് 14 കേസുകളാണ് എടുത്തത്. 

 

Latest News