Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വാറ്റ് സർട്ടിഫിക്കറ്റ് ഓൺലൈൻ ബ്രാഞ്ചുകളിലും പ്രദർശിപ്പിക്കണമെന്ന് സക്കാത്ത് അതോറിറ്റി

റിയാദ്- മൂല്യവർധിത നികുതി (വാറ്റ്) ക്ക് വിധേയരായവരും രജിസ്റ്റർ ചെയ്തവരും അവരുടെ ഓൺലൈൻ ശാഖകളിൽ വാറ്റ് രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് പ്രദർശിപ്പിക്കണമെന്ന് സകാത്ത്, ടാക്‌സ്, കസ്റ്റംസ് അതോറിറ്റി ആവശ്യപ്പെട്ടു. നേരത്തെ മെയിൻ ഓഫീസിലും ബ്രാഞ്ചുകളിലും മാത്രം പ്രദർശിപ്പിച്ചാൽ മതിയായിരുന്നു.
നികുതി റിട്ടേണിലെ പിഴവ് തിരുത്തലിനുള്ള പരിധി രണ്ട് മടങ്ങായി ഉയർത്തി, കാരണം നികുതിദായകന് അടുത്ത നികുതി റിട്ടേണിൽ 15,000 റിയാലിൽ താഴെയുള്ള വ്യത്യാസത്തിന് കാരണമായ പിഴവ് തിരുത്താൻ കഴിയും. നേരത്തെ ഈ പരിധി 5000 റിയാൽ മാത്രമായിരുന്നു.
മൂല്യവർധിത നികുതി ചട്ടങ്ങളിലെ ഭേദഗതികൾ പ്രകാരം സർക്കാർ ഏജൻസികൾ നടത്തുന്ന പ്രവർത്തനങ്ങളെ സാമ്പത്തിക പ്രവർത്തനമായി പരിഗണിക്കില്ല. എന്നാൽ അത്തരം പ്രവർത്തനം നടത്തുന്നതിന് സർക്കാർ അധികാരപ്പെടുത്തിയാലോ വാണിജ്യ, സാമ്പത്തിക മാനദണ്ഡങ്ങൾ പ്രകാരമുള്ള പ്രവർത്തനം സർക്കാർ വകുപ്പുകൾ നടത്തിയാലോ മൂല്യവർധിത നികുതി ബാധകമാണ്.
സൗദിയിലേക്കും തിരിച്ചുമുള്ള യാത്ര സർവീസുകൾ നടത്തുന്ന കമ്പനികൾക്ക് വാറ്റ് ബാധകമല്ല. അത്തരം സർവീസ് നടത്തുന്നവർ അന്താരാഷ്ട്ര യാത്ര സർവീസുകൾക്കുള്ള യോഗ്യത സർട്ടിഫിക്കറ്റ് സമർപ്പിച്ചിരിക്കണം. സർവീസിന്റെ മുക്കാൽ ഭാഗവും അന്താരാഷ്ട്ര തലത്തിലാണ് ഉപയോഗിക്കുന്നതെങ്കിൽ മാത്രമേ ഈ ഗണത്തിൽ ഉൾപ്പെടുകയുള്ളൂ. അന്താരാഷ്ട്ര യാത്രകളുടെ എണ്ണം, ദൂരം, വരുമാനം, പ്രവർത്തനച്ചെലവ് എന്നിവയെല്ലാം പരിഗണിച്ചാണ് നികുതിയിൽ നിന്ന് ഒഴിവാക്കുക. കഴിഞ്ഞ ഒരു വർഷത്തേതോ അല്ലെങ്കിൽ അടുത്ത ആറു മാസത്തേതോ രേഖകൾ ഇതിന്നായി പരിഗണിക്കണം.

Latest News