കൊഹിമ - ഏകീകൃത സിവില്‍കോഡ് നടപ്പാക്കുന്നതിനെതിരെ നാഗാലാന്റിലെ ക്രൈസ്തവ സംഘടനയും ആദിവാസി സംഘടനകളും. ന്യൂനപക്ഷ അവകാശങ്ങള്‍ ഹനിക്കുന്ന നീക്കമാണിതെന്നും അവര്‍ പറഞ്ഞു.
നാഗാലാന്റ് ബാപ്റ്റിസ്റ്റ് ചര്‍ച്ച് കൗണ്‍സില്‍ ആണ് ഏക സിവില്‍കോഡില്‍ ഭയം പ്രകടിപ്പിച്ചത്. മത വിശ്വാസങ്ങള്‍ അനുവര്‍ത്തിച്ച് ജീവിക്കാനുള്ള അവകാശം ഇതിലൂടെ ഇല്ലാതാകുമെന്ന് അവര്‍ പറഞ്ഞു.
നാഗാലാന്റ് ട്രൈബല്‍ കൗണ്‍സിലും പുതിയ നീക്കത്തിനെതിരെ രംഗത്തുവന്നു. 371 എ വകുപ്പിന്റെ ലംഘനമാണിതെന്നും അവര്‍ ചൂണ്ടിക്കാട്ടി.