Sorry, you need to enable JavaScript to visit this website.

സൗദിക്ക് പുതിയ ഉപപ്രതിരോധ മന്ത്രി; അബ്ദുറഹ്മാൻ ബിൻ മുഹമ്മദ് അൽ മുഖ്‌രിൻ 

റിയാദ്- അബ്ദുറഹ്മാൻ ബിൻ മുഹമ്മദ് ആൽമുഖ്‌രിനെ പുതിയ ഉപ പ്രതിരോധമന്ത്രിയായി നിയമിച്ചതുൾപ്പെടെ ഏഴ് പുതിയ ഉത്തരവുകൾ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് പുറപ്പെടുവിച്ചു. ഉത്തര അതിർത്തി പ്രവിശ്യ ഗവർണറായിരുന്ന സൗദ് ബിൻ അബ്ദുറഹ്മാൻ ബിൻ നാസർ ആൽ സൗദിനെ തൽസ്ഥാനത്ത് നിന്ന് മാറ്റി. ഡോ. ഹിശാം ബിൻ അബ്ദുറഹ്മാൻ ആലുശൈഖിനെ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായും ഖാലിദ് ബിൻ മുഹമ്മദ് അൽഅബ്ദുൽ കരീമിനെ റോയൽ കോർട്ട് ഉപദേഷ്ടാവായും നിസാർ ബിൻ സുലൈമാൻ അൽഅലൂലായെ കാബിനറ്റ് സെക്രട്ടറിയേറ്റ് ഉപദേഷ്ടാവായും എഞ്ചിനീയർ ആലി ബിൻ മുഹമ്മദ് അൽസഹ്‌റാനിയെ വ്യാവസായിക സുരക്ഷ സമിതി ഗവർണറായും എഞ്ചിനീയർ ഇബ്രാഹീം ബിൻ യൂസുഫ് അൽമുബാറക് നിക്ഷേപ സഹമന്ത്രിയായും നിയമിച്ചു.

Latest News