ഹൈദരബാദ്- വിവാഹമോചനവുമായി മുന്നോട്ട് പോകാന്‍ ഭാര്യയെ നിര്‍ബന്ധിച്ചതിന് യുവാവ് അമ്മായി കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലെ വിജയവാഡയിലാണ് സംഭവം. 47കാരിയായ നാഗമണിയാണ് കൊല്ലപ്പെട്ടത്. വിജയവാഡയിലെ ഫ്‌ളൈ ഓവറില്‍ വെച്ചാണ് മരുമകനായ രാജേഷ് ഭാര്യാ മാതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയതെന്ന് പൊലിസ് പറഞ്ഞു.
രാജേഷിന്റെയും ഭാര്യയുടെയും വിവാഹമോചന ഹരജി കോടതിയുടെ പരിഗണനയിലാണ്. മകളെ വിവാഹമോചന ഹരജി നല്‍കാന്‍ പ്രേരിപ്പിച്ചത് നാഗമണിയാണെന്നും ഇക്കാര്യത്തില്‍ യുവാവിന് അവരോട് പകയുണ്ടായിരുന്നതായും പോലീസ് പറഞ്ഞു. അരിവാളുകൊണ്ട് യുവാവ് നാഗമണിയുടെ കഴുത്തറുക്കുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. കൃത്യം നടത്തിയ ശേഷം പ്രതി ഓടിരക്ഷപ്പെട്ടു. പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു.