നിഖില്‍ തോമസിന്റെ കൂട്ടു പ്രതി അബിന്‍ സി രാജിനെ നാട്ടിലെത്തിക്കാന്‍ ഇന്റര്‍പോളിന്റെ സഹായം തേടി

ആലപ്പുഴ-  നിഖില്‍ തോമസിന്റെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ കൂട്ടു പ്രതിയായ മാലിദ്വീപില്‍ അധ്യാപകനായ മുന്‍ എസ് എഫ് ഐ നേതാവ് അബിന്‍ സി രാജിനെ നാട്ടിലെത്തിക്കാന്‍ പോലീസ് ഇന്റര്‍പോളിന്റെ സഹായം തേടും. ഇതിനായി പോലീസ് ബ്ലൂ കോര്‍ണര്‍ നോട്ടീസ് ഇറക്കും. തനിക്ക് ബിരുദ സര്‍ട്ടിഫിക്ക് വ്യാജമായി സംഘടിപ്പിച്ച് നല്‍കിയത് അബിന്‍ സി രാജ് ആണെന്നും ഇതിനായി ഇയാള്‍ക്ക് രണ്ടു ലക്ഷം രൂപ നല്‍കിയിരുന്നുവെന്നും നിഖില്‍ പോലിസില്‍ മൊഴി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് അബിന്‍ സി രാജിനെതിരെ പോലീസ് കേസെടുത്തിരുന്നു. കഴിഞ്ഞ ദിവസം അറസ്റ്റിലായ നിഖില്‍ തോമസിനെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. മൊബൈല്‍ ഫോണ്‍ തോട്ടില്‍ കളഞ്ഞെന്ന നിഖിലിന്റെ മൊഴി വിശ്വാസയോഗ്യമല്ലെന്നും ഇയാളെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് തെളിവെടുക്കേണ്ടതുണ്ടെന്നും പോലിസ് പറയുന്നു.

 

Latest News