പൂനെ- നാല് ലക്ഷം രൂപ ആവശ്യപ്പെട്ട് വനിതാ പ്രൊഫസര്‍ക്ക് നഗ്‌ന വീഡിയോ. രണ്ടുവര്‍ഷം മുമ്പ് മുന്‍ വിദ്യാര്‍ഥി പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ തനിക്കും ഭര്‍ത്താവിനും അയച്ചുതന്ന് ബ്ലാക്ക് മെയില്‍ ചെയ്യുന്നത് ദമ്പതികള്‍ പൂനെ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
കോളേജിലെ മുന്‍ പ്രൊഫസറായ 36 കാരിക്കും ഭര്‍ത്താവിനും ഒന്നിലധികം ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളില്‍ നിന്നാണ് പ്രൊഫസറുടെ നഗ്‌നവീഡിയോകള്‍ ലഭിച്ചത്. നാല് ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ക്ലിപ്പുകള്‍ ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുമെന്നാണ് ഭീഷണി. രണ്ട് വര്‍ഷം മുമ്പാണ് വിദ്യാര്‍ഥി ഭീഷണിപ്പെടുത്തി നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നും അവര്‍ പോലീസിനോട് പറഞ്ഞു