Sorry, you need to enable JavaScript to visit this website.

പശുക്കിടാവിനെ ലൈം​ഗികമായി പീഡിപ്പിച്ചു; പ്രതിഷേധവുമായി സംഘ്പരിവാർ

ഹമീർപൂർ- ഹിമാചൽ പ്രദേശിലെ ഹമീർപൂർ ജില്ലയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടി പശുക്കിടാവുമായി പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്നാരോപിച്ച് സം‌ഘ്പരിവാർ സം‌​ഘടനക‌ളുടെ പ്രതിഷേധം. കേസെടുത്ത് കുട്ടിയെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു.
കുട്ടി അസ്വാഭാവികമായ പ്രവൃത്തിയിൽ ഏർപ്പെടുന്നത് കണ്ട സ്ത്രീയാണ് പോലീസിൽ വിവരം അറിയിച്ചത്.  സംഭവത്തിന്റെ വാർത്ത പരന്നതോടെ ജില്ലയിലെ ബിജാരി മേഖലയിൽ സംഘ്പരിവാർ സംഘടനകളുടെ നൂറുകണക്കിനു പ്രവർത്തകർ പോലീസ് സ്റ്റേഷനു മുന്നിൽ പ്രകടനം നടത്തി. പ്രതിക്ക് കടുത്ത ‌ശിക്ഷ നൽകണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.  സമാധാനം നിലനിർത്താൻ ഹമീർപൂർ പോലീസ് സൂപ്രണ്ട് ആകൃതി ശർമ്മ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

Latest News