കാണ്‍പൂര്‍ - ഭാര്യയുമായുള്ള വഴക്കിന് ശേഷം ഉറങ്ങിക്കിടക്കുകയായിരുന്ന തന്റെ ജനനേന്ദ്രിയം ഭാര്യ മുറിക്കാന്‍ ശ്രമിച്ചതായി യുവാവിന്റെ പരാതി. സംഭനത്തിന് ശേഷം ഭാര്യ ഓടി രക്ഷപ്പെട്ടെന്നും പരാതിയില്‍ പറയുന്നു. ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ സ്വദേശിയായ വരുണ്‍ വിഹാര്‍ എന്നയാളാണ് ഭാര്യയ്‌ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. രാത്രിയില്‍ വരുണ്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു യുവതിയുടെ ആക്രമണം. കഴിഞ്ഞ ജൂണ്‍ 14 നായിരുന്നു സംഭവം. എന്നാല്‍ നാണക്കേട് കാരണം ഇക്കാര്യം വരുണ്‍ പുറത്ത് പറഞ്ഞില്ല. കഴിഞ്ഞ ദിവസമാണ് പോലീസില്‍ പരാതി നല്‍കിയത്. രാത്രി ഭാര്യയുമായി വഴക്കുണ്ടായിരുന്നതായി ഇയാള്‍ പറയുന്നു. ഇതിനു ശേഷം ഉറങ്ങാന്‍ കിടന്ന തന്നെ ഭാര്യ ബ്ലേഡ് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് യുവാവിന്റെ പരാതി. വേദനയില്‍ ഞെട്ടിയുണര്‍ന്ന് നിലവിളിക്കാന്‍ തുടങ്ങിയതോടെ ഭാര്യ ഓടി രക്ഷപ്പെട്ടെന്നും യുവാവ് പറയുന്നു. വരുണിന്റെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇയാളുടെ ഭാര്യയ്ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.