ലണ്ടന്‍-ഇന്ത്യയിലെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ യുകെ സ്വദേശിയായ മുന്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍. യുകെ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മാത്യു സ്മിത്ത് എന്ന 34കാരനാണ് പോലീസ് പിടിയിലായത്. കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന ആയിരക്കണക്കിന് ചിത്രങ്ങളും വീഡിയോകളും ഇയാളുടെ ഫോണില്‍ നിന്നും ലാപ്ടോപ്പില്‍ നിന്നും പോലീസ് കണ്ടെത്തിയി. ഇന്ത്യയിലെ രണ്ട് കൗമാരക്കാരായ കുട്ടികള്‍ക്ക് ഇയാള്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ 65 ലക്ഷം രൂപ കൈമാറിയിരുന്നു. കുട്ടികളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്യുന്നതിനായിരുന്നു വന്‍തുക നല്‍കിയത്. കുട്ടികളെ ലൈംഗിക ചൂഷണം ചെയ്യുന്ന വലിയൊരു റാക്കറ്റിന്റെ കണ്ണിയാണ് സ്മിത്ത് എന്നാണ് പോലീസ് സംശയിക്കുന്നത്. കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുന്ന ആയിരക്കണക്കിന് വീഡിയോയും ചിത്രങ്ങളുമാണ് ഇയാളുടെ പക്കല്‍ നിന്ന് കണ്ടെത്തിയത്. ഇതോടെയാണ് ഇയാള്‍ ഒരു റാക്കറ്റിന്റെ ഭാഗമാകാം എന്ന് പോലീസ് സംശയിക്കുന്നത്. 2007നും 2014നും ഇടയ്ക്കാണ് ഇയാള്‍ ഇന്ത്യയിലെ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തതെന്നാണ് കരുതുന്നത്. ശേഷം ഇയാള്‍ നേപ്പാളിലേക്കും പിന്നീട് അവിടെ നിന്ന് യുകെയിലേക്കും പോയി.
ബാലപീഡനവുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് വീഡിയോയും ചിത്രങ്ങളുമാണ് ഇയാളുടെ പക്കല്‍ നിന്ന് കണ്ടെത്തിയത്. തന്റെ ലൈംഗികാഭിലാഷം തൃപ്തിപ്പെടുത്താനായി അശ്ലീല ചിത്രങ്ങള്‍ ലഭിക്കാന്‍ ഇയാള്‍ ആളുകളെ സ്വാധീനിച്ചു. അശ്ലീല ചിത്രങ്ങള്‍ക്ക് പണം വാഗ്ദാനം ചെയ്തു. ഇതാണ് ഇന്ത്യയിലെ കുഞ്ഞുങ്ങളെ ദുരുപയോഗം ചെയ്യുന്നതിലേക്ക് വഴിവെച്ചത്,' എന്നാണ് ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസിന്റെ ഓര്‍ഗനൈസ്ഡ് ചൈല്‍ഡ് സെക്ഷ്വല്‍ അബ്യൂസ് യൂണിറ്റിലെ സ്പെഷ്യലിസ്റ്റ് പ്രോസിക്യൂട്ടര്‍ ക്ലെയര്‍ ബ്രിന്റണ്‍ പറയുന്നത്. ഓക്സ്ഫോര്‍ഡ്, കേംബ്രിഡ്ജ് സര്‍വകലാശാലകളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ആളാണ് മാത്യു സ്മിത്ത്. ബാറ്റേര്‍സയിലെ തോമസ് പ്രെപ് സ്‌കൂളില്‍ ഇയാള്‍ ജോലി ചെയ്തിട്ടുമുണ്ട്. യുകെയില്‍ പ്രൈമറി സ്‌കൂള്‍ അധ്യാപകനായി ഇയാള്‍ ജോലി ചെയ്തിരുന്നു. പിന്നീട് ഡെപ്യൂട്ടി ഹെഡ്മാസ്റ്റര്‍ പദവി വരെ ഇയാള്‍ വഹിച്ചിട്ടുണ്ട്.