Sorry, you need to enable JavaScript to visit this website.

സുധാകരനെ അറസ്റ്റ് ചെയ്തത് തട്ടിപ്പ് കേസില്‍, അതില്‍ രാഷ്ട്രീയമില്ലെന്ന് എം.വി ഗോവിന്ദന്‍

തിരുവനന്തപുരം - കെ പി സി സി പ്രസിഡന്റ് കെ. സുധാകരനെ അറസ്റ്റ് ചെയ്തത് തട്ടിപ്പ് കേസിലാണെന്നും അതില്‍ രാഷ്ട്രീയമില്ലെന്നുൂം സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. തട്ടിപ്പുമായി ബന്ധപ്പെട്ട് സുധാകരനെതിരെ വ്യക്തമായ തെളിവ് ഉണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. കേസ് കേസിന്റെ വഴിക്ക് പോകട്ടെ, സുധാകരന്‍ പദവിയില്‍ തുടരണോ എന്ന് കോണ്‍ഗ്രസ് പാര്‍ട്ടി തീരുമാനിക്കട്ടെ. അത് അവരുടെ ആഭ്യന്തര കാര്യമാണെന്നും എം.വി. ഗോവിന്ദന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പ്രതിപക്ഷ  ഐക്യവും സുധാകരന്റെ അറസ്റ്റും തമ്മില്‍ ഒരു ബന്ധവുമില്ല. സുധാകരന്റെ അറസ്റ്റ് പ്രതിപക്ഷ ഐക്യനീക്കത്തെ ബാധിക്കില്ല. കേരളത്തിലും ബി ജെ പി തന്നെയാണ് സി പി എമ്മിന്റെ മുഖ്യശത്രു.  കേരളത്തില്‍ കോണ്‍ഗ്രസ് ബിജെപിയുടെ ബി ടീം ആയി പ്രവര്‍ത്തിക്കുകയാണെന്നും എം.വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി.

 

Latest News