ന്യൂദല്‍ഹി - ദല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി 2.6 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം കസ്റ്റംസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി കസ്റ്റംസ് പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പില്‍ അറിയിച്ചു.ബാങ്കോക്കില്‍ നിന്നെത്തിയ നാലുപേരില്‍ നിന്നാണ് ആദ്യം സ്വര്‍ണം പിടികൂടിയത്. ഇവരില്‍ നിന്ന് 2.09 കോടി രൂപ വിലമതിക്കുന്ന 4 കിലോ സ്വര്‍ണം കണ്ടെത്തി. ബാങ്കോക്കില്‍ നിന്ന് എത്തിയ മറ്റൊരാളില്‍ നിന്നാണ് 1.25 കിലോ സ്വര്‍ണം പിടിച്ചെടുത്തത്. മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണ്ണം കണ്ടെത്തിയത്.