Sorry, you need to enable JavaScript to visit this website.

അഷ്‌റഫ് മണക്കാടിന് അൽഹസ ഒ.ഐ.സി.സി യാത്രയയപ്പ് നൽകി

അഷ്‌റഫ് മണക്കാടിനുള്ള അൽഹസ ഒ.ഐ.സി.സിയുടെ ഉപഹാരം ജീവകാരുണ്യ വിഭാഗം കൺവീനർ പ്രസാദ് കരുനാഗപ്പള്ളി കൈമാറുന്നു.

അൽഹസ- കാൽനൂറ്റാണ്ട് കാലത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു മടങ്ങുന്ന തിരുവനന്തപുരം മണക്കാട് സ്വദേശിയായ അഷ്‌റഫ് മുഹമ്മദിന് അൽഹസ ഒ.ഐ.സി.സി ഹൃദ്യമായ യാത്രയയപ്പ് നൽകി. സജീവ കോൺഗ്രസ് പ്രവർത്തകനും, യു.ഡി.എഫ് കൺവീനർ എം.എം ഹസന്റെ അനന്തിരവനുമാണ് അഷ്‌റഫ് മുഹമ്മദ്.
ഒ.ഐ.സി.സി യൂത്ത് വിംഗ് ജനറൽ സെക്രട്ടറി അർശദ് ദേശമംഗലത്തിന്റെ അധ്യക്ഷതയിൽ കൂടിയ യാത്രയയപ്പ് യോഗത്തിൽ വെച്ച് അഷ്‌റഫ് മണക്കാടിനുള്ള അൽഹസ ഒ.ഐ.സി.സിയുടെ ഉപഹാരം ഒ.ഐ.സി.സി ജീവകാരുണ്യ വിഭാഗം കൺവീനർ പ്രസാദ് കരുനാഗപ്പള്ളി കൈമാറി. യോഗത്തിൽ മീഡിയ കൺവീനർ ഉമർ കോട്ടയിൽ, ദമാം പാലക്കാട് ജില്ലാ കമ്മിറ്റി ട്രഷറർ ഷമീർ പനങ്ങാടൻ എന്നിവർ ആശംസകൾ നേർന്നു പ്രസംഗിച്ചു. ലിജു വർഗീസ് സ്വാഗതവും നിസാം വടക്കേകോണം നന്ദിയും പറഞ്ഞു.
 

Latest News