അലീഗഢ്-ഉത്തർപ്രദേശിൽ ഒരു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത 12 വയസ്സുകാരൻ പിടിയിൽ. അലീഗഢിലാണ് സംഭവം. പോക്സോ പ്രകാരം കസ്റ്റഡിയിലെടുത്ത ആൺകുട്ടിയെ ആഗ്രയിലെ ജുവനൈൽ ഹോമിലേക്കയച്ചു. ഒരു വയസ്സായ പെൺകുഞ്ഞിനെ വിജനമായ സ്ഥലത്തുകൊണ്ടു പോയി ബലാത്സംഗം ചെയ്യുകയായിരുന്നു. രക്തമൊഴുകുന്ന നിലയിലാണ് കുട്ടിയെ വീട്ടിലെത്തിച്ച് രക്ഷപ്പെട്ടത്. കുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് പ്രതിയെ പിടികൂടിയത്.