ഇനി സവര്‍ക്കറെ പഠിക്കാതെ യു. പിയില്‍ സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കാനാവില്ല

ലക്‌നൗ- ഉത്തര്‍പ്രദേശിലെ വിദ്യാര്‍ഥികള്‍ക്ക് ഇനി സവര്‍ക്കറുടെ ജീവചരിത്രം പഠിക്കണം. സ്‌കൂള്‍ ബോര്‍ഡിന്റെ സിലബസിലാണ് ഹിന്ദുമഹാസഭാ നേതാവ് സവര്‍ക്കറെ ഉള്‍പ്പെടുത്തിയത്. 

പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ, മഹാവീര്‍ ജെയിന്‍, പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യ ഉള്‍പ്പെടെ 50 ജീവിതകഥകളാണ് ഉത്തര്‍പ്രദേശ് സെക്കന്‍ഡറി എജ്യുക്കേഷന്‍ കൗണ്‍സിലിന്റെ സിലബസില്‍ ഉള്‍പ്പെടുത്തിയത്. ഇവരെ കൂടാതെ അരവിന്ദ് ഘോഷ്, രാജാറാം മോഹന്‍ റോയ്, സരോജിനി നായിഡു, നാനാ സാഹേബ് തുടങ്ങിയ മഹാന്മാരുടെ ജീവചരിത്രങ്ങളും സ്‌കൂള്‍ കുട്ടികള്‍ ഇനി അവരുടെ സിലബസില്‍ പഠിക്കേണ്ടി വരും. എല്ലാ സ്‌കൂളുകളിലും ഈ വിഷയം നിര്‍ബന്ധമാക്കിയിട്ടുണ്ട്. കൂടാതെ ഈ വിഷയത്തില്‍ വിദ്യാര്‍ഥികള്‍ വിജയിക്കണമെന്നത് നിര്‍ബന്ധമാക്കാനാണ് തീരുമാനം. എന്നാല്‍ 10, 12 ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ മാര്‍ക്ക് ഷീറ്റില്‍ ഈ വിഷയത്തിന്റെ മാര്‍ക്ക് ചേര്‍ക്കില്ല.

Latest News