വാഷിംഗ്ടണ്‍-അമേരിക്ക സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഉയര്‍ന്ന ചോദ്യം ഇന്ത്യയിലെ മുസ്ലിംകളുടെ അവകാശങ്ങളെ കുറിച്ചായിരുന്നു.
ഇന്ത്യയിലെ മുസ്‌ലിംകളുടെയും മറ്റ് ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് പ്രധാനമന്ത്രി മോഡിയും സര്‍ക്കാരും എന്ത് നടപടികളാണ് സ്വീകരിക്കുന്നതെന്നാണ് വൈറ്റ് ഹൗസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചത്.
ജനാധിപത്യം ഞങ്ങളുടെ ഡിഎന്‍എയിലാണ്... അത് നമ്മുടെ ആത്മാവാണ്. അത് നമ്മുടെ സിരകളിലുണ്ട. ഞങ്ങള്‍ ജനാധിപത്യത്തില്‍ ജീവിക്കുന്നു... ഞങ്ങള്‍ ഒരു അടിസ്ഥാനത്തിലും വിവേചനം കാണിക്കുന്നില്ല- മോഡി മറുപടി നല്‍കി.