Sorry, you need to enable JavaScript to visit this website.

മോഡിയോട് ചോദിക്കൂ ജോ; ചോദ്യങ്ങളുമായി ട്രക്കുകൾ

ന്യൂയോർക്ക്- പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അമേരിക്കൻ സന്ദർശനത്തിനിടയിൽ അദ്ദേഹത്തോട് പ്രധാന ചോദ്യങ്ങൾ ചോദിക്കണമെന്ന് പ​സ്റ്റസിഡന്റ് ജോ ബൈഡനോട് ആവശ്യപ്പെടുന്ന ബോർഡുകളുമായി ന്യൂയോർക്ക് നഗരത്തിൽ ട്രക്കുകൾ.  ട്വിറ്ററിൽ പങ്കിട്ട  ചിത്രത്തിൽ മോ‍ഡിയോട് ചോദിക്കേണ്ട  ചോദ്യങ്ങൾ കാണാം.
ഹേയ് ജോ, എന്തുകൊണ്ടാണ് ഇന്ത്യ ഇന്ന് വംശഹത്യയുടെ നിരീക്ഷണത്തിലായതെന്ന് മോഡിയോട് ചോദിക്കൂ എന്നാണ് ഒരു ചോദ്യം.   ഒരു സ്‌ക്രീനിൽ രാഷ്ട്രീയ പ്രവർത്തകനായ ഉമർ ഖാലിദിന്റെ ചിത്രങ്ങളാണ്. എന്തുകൊണ്ടാണ് ഉമർ ഖാലിദ്വിചാരണ കൂടാതെ 1000 ദിവസത്തിലധികം ദൽഹി ജയിലിൽ കിടക്കുന്നതെന്നാണ് ചോദ്യം.
മറ്റൊരു ചിത്രത്തിൽ #CrimeMinisterOfIndia എന്ന ഹാഷ്‌ടാഗാണുള്ളത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യയെ പിടിച്ചുകുലുക്കിയ ഗുസ്തിക്കാരുടെ പ്രതിഷേധവും ട്രക്കുകളിലൊന്നിൽ പരാമർശിക്കപ്പെട്ടു. സ്വന്തം മന്ത്രിയുടെ ലൈംഗികാതിക്രമത്തിൽ പ്രതിഷേധിച്ച വനിതാ ഒളിമ്പ്യൻമാരെ തടഞ്ഞുവെച്ചത് എന്തുകൊണ്ടാണെന്ന് മോദിയോട് ചോദിക്കൂ.
വാഷിംഗ്ടൺ പോസ്റ്റിൽ ( The Washington Post )  കമ്മറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റുും അതിന്റെ പങ്കാളികളും ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യം കൈകാര്യം ചെയ്യുന്നതിനെ വിമർശിച്ചുകൊണ്ട് ഒരു മുഴുവൻ പേജ് പരസ്യം പുറത്തിറക്കി.
"ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ, എന്നിട്ടും മാധ്യമങ്ങൾക്ക് ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ," പരസ്യത്തിൽ പറയുന്നു. മാധ്യമപ്രവർത്തകർ ശാരീരികമായ അക്രമം, പീഡനം, കേസുകൾ, സോഷ്യൽ മീഡിയയിൽ വിദ്വേഷ പ്രചാരണങ്ങൾ എന്നിവ നേരിടുന്നു.
മാധ്യമപ്രവർത്തകർക്കെതിരായ ഭീഷണികൾ അവസാനിപ്പിക്കാൻ ലോകമെമ്പാടുമുള്ള നേതാക്കൾ ഇന്ത്യയിൽ അധികാരത്തിലിരിക്കുന്നവരോട് ആവശ്യപ്പെടണമെന്നും പരസ്യം ആവശ്യപ്പെട്ടു.

Latest News