റിയാദ്-ഇന്റർനാഷണൽ കൺവെൻഷൻ ആന്റ് എക്‌സിബിഷൻ സെന്ററിൽ സൗദി ഫുഡ് ഷോ സൗദി വ്യവസായ, ധാതുവിഭവ വകുപ്പുമന്ത്രി ബന്ദർ ബിൻ ഇബ്രാഹീം അൽഖുറയ്യഫ് ഉദ്ഘാടനം ചെയ്തു. നൂറോളം രാജ്യങ്ങളിൽ നിന്ന് ഹോസ്പിറ്റാലിറ്റി, ഭക്ഷണം മേഖലയിൽ പ്രവർത്തിക്കുന്ന 500 ഓളം കമ്പനികളാണ് ഷോയിൽ പങ്കെടുക്കുന്നത്.
സൗദി അറേബ്യയുടെ വിഷൻ 2030 ന്റെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിലൊന്നാണ് ഭക്ഷ്യസുരക്ഷ. വ്യവസായ മേഖലയിൽ ദേശീയ സ്ട്രാറ്റജി ലക്ഷ്യമിടുന്ന പ്രധാനപ്പെട്ട മേഖലകളിലൊന്നാണ് ഭക്ഷ്യ വ്യവസായ മേഖല. ഭക്ഷ്യ വസ്തുക്കളടക്കം ധാരാളം വ്യാവസായിക ഉൽപന്നങ്ങൾ ലഭ്യമാക്കുന്നതിലൂടെ ലോക രാജ്യങ്ങളെ പങ്കാളിയാക്കാൻ സൗദി അറേബ്യക്ക് സാധിക്കുന്നവിധത്തിൽ ശക്തികളെ അറിയാനും ദേശീയ ആവശ്യങ്ങൾ തിരിച്ചറിയാനും വിഷൻ 2030 മികച്ച മാതൃക സൃഷ്ടിച്ചിരിക്കുന്നു.
ലോക രാജ്യങ്ങൾക്ക് വ്യാവസായിക ശേഷി ആർജ്ജിക്കുന്നതിനും പ്രാദേശിക വിപണിയെ കെട്ടിപ്പടുക്കുന്നതിലും ആഗോള വിപണികളിൽ സാന്നിധ്യമറിയിക്കുന്നതിനും ഒരു പ്രധാന കേന്ദ്രമായി സൗദി അറേബ്യയെ മാറ്റുകയാണ് ലക്ഷ്യം. വ്യാവസായിക ക്ലസ്റ്ററുകളും കേന്ദ്രങ്ങളും സ്ഥാപിച്ച് സംരംഭകർക്ക് എല്ലാ വിധ പ്രോത്സാഹനവും നൽകി ഭക്ഷ്യ, മരുന്ന് സുരക്ഷയിൽ ദേശീയ തന്ത്രം രൂപീകരിക്കുന്നതിനാണ് സൗദി ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സൗദി ഉപഭോക്താക്കളുടെ താൽപര്യമനുസരിച്ച് ഭക്ഷ്യ വ്യവസായം, കൃഷി, ലോജിസ്റ്റിക് മേഖലയിൽ കൂടുതൽ നിക്ഷേപം ആകർഷിക്കുരയും അതുവഴി തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും- അദ്ദേഹം പറഞ്ഞു.
20,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നടക്കുന്ന സൗദി ഫുഡ് ഷോയിൽ 'പെപ്‌സിക്കോ', 'അമേരിക്കാന' 'അൽജമീൽ', 'ലാക്‌റ്റൈൽസ്', 'ഗൾഫ് വെസ്റ്റ്, സിയറ ഫുഡ്, ഇഫ്‌ക്കോ, നാദിക് തുടങ്ങി നൂറുകണക്കിന് അന്താരാഷ്ട്ര ബ്രാൻഡുകൾ പങ്കെടുക്കുന്നുണ്ട്. സൗദി അറേബ്യയിലെ വ്യവസായ മേഖലകളുടെ മേൽനോട്ടത്തിനുള്ള പ്രത്യേക അതോറിറ്റി കാവൻ ഇന്റർനാഷണൽ കമ്പനിയുടെ സഹകരണത്തോടെയാണ് ഷോ സംഘടിപ്പിച്ചത്.
പ്രാദേശിക കാര്‍ഷികോപന്നങ്ങള്‍ക്കും ഭക്ഷ്യ വിഭവങ്ങള്‍ക്കും സൗദിയില്‍ വിപണി കണ്ടെത്തി ഈ രംഗത്ത് വിപ്ലവം സൃഷ്ടിച്ച ചരിത്രമാണ് ലുലുവിനുള്ളതെന്ന് സൗദി ഫുഡ് ഷോയില്‍ പ്രഭാഷണം നടത്തിയ ലുലു സൗദി ഡയറക്ടര്‍ ഷഹീം മുഹമ്മദ് അഭിപ്രായപ്പെട്ടു. ഉപഭോക്താക്കളുടെ അഭിരുചിക്കനുസരിച്ച്, വിപണിയില്‍ കാലോചിതമായ മാറ്റമാണ് ലുലു വരുത്തുന്നതെന്നും 20 ലോക രാജ്യങ്ങളില്‍ പടര്‍ന്നു കിടക്കുന്ന ലുലു, സൗദിയിലെ കര്‍ഷകരുടെ കാര്യത്തിലും അവര്‍ക്ക് ഉല്‍പന്നങ്ങളുടെ വിപണി കണ്ടെത്തുന്നതിലും മുന്‍ നിരയിലാണെന്നും ഷഹീം പറഞ്ഞു. 2026 ആകുന്നതോടെ, ഈ രംഗത്ത് വിദേശ വിപണിയെ പൂര്‍ണമായും ആശ്രയിക്കാതെ സൗദി ഭക്ഷ്യ മേഖലയെ ഒരു പരിധി വരെ സ്വയം പ ര്യാപ്തമാക്കുന്നതിനും ലുലു എല്ലാ അര്‍ത്ഥത്തിലും പിന്തുണ നല്‍കും.
സഹകരണ മേഖലയില്‍ കൃഷിക്കാരുടെ പുരോഗതി ഏറെ വിജയകരമാണ്. രാജ്യത്തിന്റെ പ്രതിശീര്‍ഷ വരുമാനത്തിലെ വളര്‍ച്ചയും അതാണ് സൂചിപ്പിക്കുന്നത്. സവിശേഷമായ ചില മാംസ വിഭവങ്ങളുടെ കാര്യത്തില്‍ ഇപ്പോള്‍ തന്നെ സ്വയം പര്യാപ്തത നേടിക്കഴിഞ്ഞു. ലുലു ഗ്രൂപ്പ് ഇക്കാര്യത്തില്‍ പ്രാദേശിക വിപണിക്കും പ്രാദേശിക കര്‍ഷകര്‍ക്കും ഒപ്പമാണ് ഷഹീം മുഹമ്മദ്ചൂണ്ടിക്കാട്ടി.