മുംബൈ- ഒരു ചായക്കടക്കാരന് പോലും ഇവിടെ പ്രധാനമന്ത്രിയാകാന്‍ സാധിച്ചത് രാജ്യത്ത് കോണ്‍ഗ്രസ് ജനാധിപത്യം സംരക്ഷിച്ചതിനാലാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ.
കഴിഞ്ഞ 70 വര്‍ഷം കോണ്‍ഗ്രസ് എന്താണ് രാജ്യത്തിനു വേണ്ടി ചെയ്തതെന്ന് പ്രധാനമന്ത്രി മോഡി എല്ലാ ചടങ്ങുകളിലും ചോദിക്കാറുള്ളതാണ്. ഒരു ചായക്കടക്കാരനായ അദ്ദേഹത്തിനു പോലും രാജ്യത്തെ പ്രധാനമന്ത്രിയാകാന്‍ സാധിച്ചത് കോണ്‍ഗ്രസ് ഇവിടെ ജനാധിപത്യം സംരക്ഷിച്ചതിനാലാണ്- ഖാര്‍ഗെ പറഞ്ഞു.
രാജ്യത്തെ ജനങ്ങള്‍ക്ക് അച്ഛേദിന്‍ വരണമെങ്കില്‍ മോഡി സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് പുറത്താക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, സോണിയാ ഗാന്ധി എന്നിവരെ വ്യക്തിഹത്യ ചെയ്യാന്‍ ബി.ജെ.പിയുടെ ഭാഗത്തുനിന്ന് ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. കോണ്‍ഗ്രസ് ഒരു കുടുംബമാണ്, ഞങ്ങളെല്ലാം അതിലെ അംഗങ്ങളും. 43 വര്‍ഷം മുമ്പത്തെ അടിയന്തിരാവസ്ഥയെക്കുറിച്ചാണ് മോഡി വാചാലനാകുന്നത്. എന്നാല്‍ കഴിഞ്ഞ നാലു വര്‍ഷമായി നടക്കുന്ന അപ്രഖ്യാപിത അടിയന്തിരാവസ്ഥയെ കുറിച്ച് എന്താണ് പറയാനുള്ളത്- ഖാര്‍ഗെ ചോദിച്ചു.