ബിഷ- നാൽപത് വർഷത്തെ ബിഷ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന സാമൂഹ്യ പ്രവർത്തകനും സി.സി.ഡബ്ലി.യു മെമ്പറുമായ മനോഹരൻ പറങ്ങാട്ടിന് ബിഷ കെ.എം.സി.സി യാത്രയയപ്പ് നൽകി. ഹംസ ഉമ്മർ അധ്യക്ഷത വഹിച്ചു. ബാബു പരിയാപുരം , അബ്ബാസ് കുറ്റിക്കാട്ടിൽ, രവി , ഹുസൈൻ, സലാം, ബഷീർ പുല്ലൂന്നി, സത്താർ പെരിന്തൽമണ്ണ, റിയാസ് മണ്ണാർക്കാട്, റിയാസ് പഴമള്ളൂർ, ജമാൽ പെരിന്തൽമണ്ണ, ഹബീബ്, മുഹമ്മദാലി, ഹമീദ് ലുലു, ഹംസ, ഷമീർ, ശരീഫ് പെരിന്തൽമണ്ണ, മിദ്‌ലാജ്, എന്നിവർ സംസാരിച്ചു.
ബിഷ കെ.എം.സി.സിയുടെ ഉപഹാരം പ്രസിഡൻ്റ് ഹംസ ഉമ്മർ താനാണ്ടി സമർപ്പിച്ചു.
സ്വീകരണത്തിന് മനോഹരൻ പറങ്ങാട്ട് നന്ദി പറഞ്ഞു. ഫാരിസ് പാക്കത്ത് സ്വാഗതവും ലത്തീഫ് കൊല്ലം നന്ദിയും പറഞ്ഞു.