പാരീസ് - ഭാര്യയ്ക്ക് എല്ലാ ദിവസവും മയക്കുമരുന്ന് നല്‍കിയ ശേഷം അന്യപുരുഷന്മാര്‍ക്ക് ബലാത്സംഗം ചെയ്യാന്‍ സൗകര്യം നല്‍കിയ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയെ ഇത്തരത്തില്‍ ബലാല്‍ സംഗം ചെയ്ത 51 പേരും അറസ്റ്റിലായിട്ടുണ്ട്. ഡൊമനിക് എന്നാണ് അറസ്റ്റിലായ ഭര്‍ത്താവിന്റെ പേര്. ഫ്രാന്‍സിലാണ് ക്രൂര കൃത്യം നടന്നത്. 10 വര്‍ഷത്തോളമാണ് ഇയാള്‍ ഇത്തരത്തില്‍ ഭാര്യയെ മറ്റുള്ളവര്‍ക്കായി കാഴ്ചവെച്ചത്. 92 ബലാത്സംഗ കേസുകളാണ് ഇയാള്‍ക്കെതിരെ പൊലീസ് രജിസ്റ്റര്‍ ചെയ്തത്. അറസ്റ്റിലായ 51 പേരില്‍ 26 നും 73 നും ഇടയില്‍ പ്രായമുള്ളവരുണ്ട്. ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്നും ഇവരെ അന്വേഷിക്കുകയാണെന്നും വാര്‍ത്തകള്‍ പുറത്ത് വന്നിട്ടുണ്ട്.
2011 നും 2020 ഇടയിലാണ് ബലാത്സംഗം നടന്നതെന്നും മിക്ക പുരുഷന്മാരും ഒന്നിലധികം തവണ പീഡിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
ദമ്പതികള്‍ക്ക് മൂന്ന് കുട്ടികളുണ്ട്. അശ്ലീല പ്ലാറ്റ്‌ഫോമില്‍ ഡൊമനിക് പുരുഷന്മാരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. അപരിചിതര്‍ വീട്ടില്‍ വരുന്നത് അയല്‍ക്കാര്‍ അറിയാതിരിക്കാന്‍ അകലെയാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യിച്ചിരുന്നത്. വസ്ത്രം മാറുന്ന മുറികളില്‍ ഒളിക്യാമറ ഉപയോഗിച്ചതായ സംശയത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന ലൈംഗിക കൃത്യങ്ങളുടെ വിവരം പുറത്തായത്. താന്‍ മറ്റുള്ളവരാല്‍ പീഡ്ിപ്പിക്കപ്പെടുന്ന വിവരം മയക്കുമരുന്നിന്റെ ലഹരിയില്‍ ഡൊമനിക്കിന്റെ ഭാര്യ അറിഞ്ഞിരുന്നില്ല.