അശ്ലീലപ്രയോഗം; 'തൊപ്പി' യൂട്യൂബർക്കെതിരെ കേസെടുത്തു 

മലപ്പുറം - 'തൊപ്പി' യൂ ട്യൂബർ എന്നറിയപ്പെടുന്ന കണ്ണൂരിലെ മുഹമ്മദ് നിഹാലിനെതിരെ പോലീസ് കേസെടുത്തു. മലപ്പുറം വളാഞ്ചേരിയിലെ പരിപാടിയുമായി ബന്ധപ്പെട്ടാണ് കേസെടുത്തത്.
 വസ്ത്രവ്യാപാരശാലയുടെ ഉദ്ഘാടനത്തിനിടെ, അശ്ലീലപദങ്ങൾ ഉപയോഗിച്ചതിനാണ് കേസ്. കൂടാതെ ഗതാഗതം തടസ്സപ്പെടുത്തിയതിനും  കേസെടുത്തിട്ടുണ്ട്. വസ്ത്രവ്യാപാരശാല ഉടമയും കേസിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
 ഗെയിമിങ് പ്ലാറ്റ്‌ഫോമിലൂടെയാണ് തൊപ്പി കുട്ടികൾക്കിടയിലും മറ്റും ശ്രദ്ധിക്കപ്പെട്ടത്. 18 വയസിന് താഴെയുള്ള നിരവധി കുട്ടികളാണ് ഇയാളുടെ വീഡിയോ സ്ഥിരമായി കാണുന്നത്. ഇയാളുടെ തെറിയും അശ്ലീലവും നിറഞ്ഞ ഇടപെടലുകൾക്കെതിരെ സമൂഹമാധ്യമങ്ങളിലും മറ്റും രൂക്ഷ വിമർശമാണ് ഉയരുന്നത്. ആറ് ലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സാണ് കണ്ണൂർ സ്വദേശിയായ ഇയാളുടെ യുട്യൂബ് ചാനലിനുള്ളത്. 


 

Latest News