ദമാം-സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ ജോലിക്കിടെ ഭാരമുള്ള ഇരുമ്പ് കഷണങ്ങൾ ദേഹത്ത് വീണ് ഇന്ത്യക്കാരൻ മരിച്ചു. ഉത്തർപ്രദേശ് അസംഗഢ് സ്വദേശി ദിൽഷാദ് അഹമ്മദാണ് (55) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയിലെ ജോലിക്കിടെ വലിയ ഭാരമുള്ള ഇരുമ്പ് കഷണങ്ങൾ ശരീരത്തിലേക്ക് വീണ് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.
ഉടൻ തന്നെ റോയൽ കമീഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജുബൈലിലെ സ്വകാര്യ കമ്പനിയിൽ പെട്രോൾ എഞ്ചിൻ മെക്കാനിക്കായി ജോലി ചെയ്തുവരികയായിരുന്നു.
മൃതദേഹം റോയൽ കമീഷൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് മരണാനന്തര നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു.