അബുദാബി- പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനമായ എം.എ. യൂസഫലി സ്ഥിരമായി യോഗ ചെയ്യാറുണ്ടെങ്കിലും അന്താരാഷ്ടര് യോഗ ദിനത്തിൽ പുറത്തുവന്ന അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഏറ്റുപിടിച്ചു.അന്താരാഷ്ട്ര യോഗ ദിനത്തിൽ അബുദാബി മുശ് രിഫിലെ വസതിയിൽ തുറസായ സ്ഥലത്ത് ചുവന്ന പരവതാനി വിരിച്ച് ശുഭ്രവസ്ത്രധാരിയായ യൂസഫലി യോഗ ചെയ്യുന്ന ചിത്രങ്ങളാണ് വൈറലായത്. 67 കാരനായ യുസഫലി ലോകത്തിന്റെ ഏത് കോണിലായാലും യോഗാഭ്യാസം മുടക്കാറില്ല. യോഗ പരിശീലിച്ചിട്ടുണ്ടെന്നും അതാണ് ആരോഗ്യ രഹസ്യമെന്നും യൂസഫലി പറയാറുണ്ട്. ഗൾഫിലെ ഇന്ത്യൻ എംബസികളും കോൺസുലേറ്റുകളും അന്തരാഷ്ട്ര യോഗ ദിനാചരണം സംഘടിപ്പിച്ചിരുന്നു.