ഷാജഹാൻപൂർ-ലെസ്ബിയൻ സുഹൃത്തുമായി ബന്ധം തുടരുന്നതിനായി ലിംഗ മാറ്റ ശസ്ത്രക്രിയ നടത്താൻ ശ്രമിച്ച യുവതിയെ തന്ത്രിയും പെൺസുഹൃത്തും ചേർന്ന് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഷാജഹാൻപുർ ജില്ലയിലാണ് സംഭവം. ലിംഗമാറ്റത്തിന്റെ പേരിൽ 30 കാരിയെ തന്ത്രി കൊലപ്പെടുത്തിയതായി പോലീസ് പറഞ്ഞു. ആർസി മിഷൻ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പ്രിയ (30)യാണ് കൊല്ലപ്പെട്ടത്. പുവായൻ സ്വദേശിയായ പ്രീതിയുമായാ(24)ണ് പ്രിയ സൗഹൃദം സ്ഥാപിച്ചതെന്ന് പോലീസ് സൂപ്രണ്ട് എസ് ആനന്ദ് പി.ടി.ഐയോട് പറഞ്ഞു. പ്രിയയുമായുള്ള ബന്ധം പുറത്തറിഞ്ഞതോടെ പ്രീതിയും കൂറുമാറി. പ്രീതിയും അമ്മ ഊർമിളയും മുഹമ്മദി പ്രദേശത്തെ തന്ത്രി രാംനിവാസിനെ കണ്ടാണ് കൊലപാതകം ആസൂത്രണം ചെയ്തത്. പ്രിയയ്ക്ക് പുരുഷനാകാൻ ആഗ്രഹമുണ്ടെന്ന് പ്രീതി തന്ത്രിയെ അറിയിച്ചു. പ്രിയയെ കൊല്ലാൻ ഒന്നര ലക്ഷം രൂപ നൽകാമെന്ന് പ്രതീയുടെ അമ്മ വാഗ്ദാനവും നൽകി. ഇതനുസരിച്ച് പ്രീതി പ്രിയയെ വിളിച്ചുവരുത്തി. ലിംഗമാറ്റം നടത്താമെന്ന് വിശ്വസിപ്പിച്ചു. ഏപ്രിൽ 13നാണ് പ്രയ വീട്ടിൽനിന്ന് ഇറങ്ങിയത്. പിന്നീട് ഇവരെ കാണാതായി. ഏപ്രിൽ 18 ന് കുടുംബം കാണാതായതായി കേസ് നൽകി. പ്രീതിയുമായും തന്ത്രി രാംനിവാസുമായും പ്രിയ സംസാരിച്ചിരുന്നതായി നിരീക്ഷണത്തിലൂടെ കണ്ടെത്തിയതായി എസ്.പി പറഞ്ഞു. വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് രാംനിവാസിനെ കസ്റ്റഡിയിലെടുത്തു. പോലീസ് ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. പ്രിയയെ പുരുഷനാക്കാനെന്ന വ്യാജേന വനത്തിലേക്ക് കൂട്ടിക്കൊണ്ടുപോയെന്നും നദിക്കരയിൽ കണ്ണടച്ച് കിടക്കാൻ പറഞ്ഞുവെന്നും ഇയാൾ പോലീസിനോട് പറഞ്ഞു. ഇതിനിടെ ചുറ്റിക കൊണ്ട് പ്രിയയുടെ കഴുത്ത് അറുത്തു. പ്രതികളായ തന്ത്രിയെയും പ്രിയയുടെ സുഹൃത്ത് പ്രീതിയെയും അറസ്റ്റ് ചെയ്തതായും ഇരുവരെയും ജയിലിലേക്ക് അയച്ചതായും എസ്പി ആനന്ദ് പറഞ്ഞു. കൊലപാതകത്തിന് ഉപയോഗിച്ച ചുറ്റികയും തന്ത്രിയുടെ വീട്ടിൽ നിന്ന് പോലീസ് കണ്ടെടുത്തു.