Sorry, you need to enable JavaScript to visit this website.

കേരളത്തില്‍ അഞ്ചു ദിവസം  വ്യാപക മഴയ്ക്ക് സാധ്യത 

കൊച്ചി-സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേയ്ക്ക് വ്യാപകമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 2.5 മില്ലിമീറ്റര്‍ മുതല്‍ 6.4 മില്ലിമീറ്റര്‍ വരെയുള്ള മഴയ്ക്കാണ് സാദ്ധ്യത. 25-ാം തീയതി വരെയുള്ള മുന്നറിയിപ്പാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തുവിട്ടിരിക്കുന്നത്. കേരളത്തില്‍ ഇന്നും നാളെയും ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലിനും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
 

Latest News