ചെന്നൈ- പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അഞ്ച് വർഷത്തോളം പീഡിപ്പിച്ച പാസ്റ്റർ അറസ്റ്റിൽ. തമിഴ്നാട് വെല്ലൂർ സ്വദേശിയായ വിനോദ് ജോഷ്വ (40) ആണ് അറസ്റ്റിലായത്. 2018 മുതൽ പാസ്റ്റർ വിനോദ് ജോഷ്വ തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി കടമ്പൂർ ഓൾ വുമൺ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ യുവതി പറഞ്ഞു. തനിക്ക് പതിനഞ്ച് വയസ്സായതുമുതൽ പീഡിപ്പിച്ചു തുടങ്ങിയെന്നാണ് പെൺകുട്ടി പറയുന്നത്.
തുടർന്ന് ജോഷ്വകെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കീഴക്കോട്ടായി ഗ്രാമത്തിലെ ആശീർവാദ സഗോദര സഭാ പെന്തക്കോസ്ത് പള്ളിയിലാണ് പാസ്റ്ററായി ജോലി ചെയ്തിരുന്നത്. താൻ കഴിഞ്ഞ വർഷമാണ് വിവാഹിതയായതെന്നും ഇപ്പോൾ എട്ട് മാസം ഗർഭിണിയാണെന്നും അടുത്തിടെ വിനോദ് ജോഷ്വ തന്നെ വാട്ട്‌സ്ആപ്പിൽ ബന്ധപ്പെട്ടതായുംവീണ്ടും ശല്യം ചെയ്യാൻ തുടങ്ങിയതായും പരാതിയിൽ ചൂട്ടിക്കാട്ടി.
കേസിൽ അന്വേഷണം ആരംഭിച്ച കടമ്പൂർ പോലീസ് മധുരയിലെ മാട്ടുതവാണി ബസ് സ്റ്റോപ്പിന് സമീപത്തു നിന്നാണ് വിനോദ് ജോഷ്വയെ അറസ്റ്റ് ചെയ്തത്. വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.