Sorry, you need to enable JavaScript to visit this website.

ഹാജിമാരുടെ ഉപയോഗത്തിന് 1000 ഇ-സ്‌കൂട്ടറുകൾ

മക്ക - ഇത്തവണ പുണ്യസ്ഥലങ്ങളിൽ ഹജ് തീർഥാടകരുടെ ഉപയോഗത്തിന് പൊതുഗതാഗത അതോറിറ്റി 1000 ഇ-സ്‌കൂട്ടറുകൾ ഏർപ്പെടുത്തി. തുടർച്ചയായി രണ്ടാം വർഷമാണ് ഈ സേവന പദ്ധതി പൊതുഗതാഗത അതോറിറ്റി നടപ്പാക്കുന്നത്. കഴിഞ്ഞ വർഷമാണ് പദ്ധതി ആദ്യമായി പരീക്ഷണാടിസ്ഥാനത്തിൽ അതോറിറ്റി നടപ്പാക്കിയത്. പുണ്യസ്ഥലങ്ങളിൽ തീർഥാടകർക്ക് വ്യത്യസ്ത യാത്ര ഓപ്ഷനുകൾ നൽകാനും ഹാജിമാരുടെ അനുഭവം മെച്ചപ്പെടുത്താനും യാത്ര എളുപ്പമാക്കാനും ലക്ഷ്യമിട്ടാണ് ഇ-സ്‌കൂട്ടറുകൾ ഏർപ്പെടുത്തുന്നത്. പുണ്യസ്ഥലങ്ങൾക്കിടയിൽ ഹാജിമാരുടെ യാത്ര സമയം കുറക്കാനും ഇ-സ്‌കൂട്ടർ സേവനം സഹായിക്കും. 
ഉപയോഗം എളുപ്പമാക്കാനും തീർഥാടകരുടെ സുരക്ഷ മുൻനിർത്തിയും ഇ-സ്‌കൂട്ടറുകൾ ഉപയോഗിക്കുന്നവർക്കു വേണ്ടി പ്രത്യേകം വേർതിരിച്ച ട്രാക്കുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. കിദാന സ്റ്റേഷൻ മുതൽ വിശുദ്ധ ഹറമിനു സമീപത്തെ ബാബു അലി സ്റ്റേഷനടുത്തുള്ള മഹ്ബസ് അൽജിന്ന് ടണൽ വരെ രണ്ടു കിലോമീറ്റർ ദൂരത്തിലാണ് ഇ-സ്‌കൂട്ടറുകൾ ഉപയോഗിക്കുന്നവർക്ക് ഇരു ദിശകളിലുമായി രണ്ടു ട്രാക്കുകൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഓരോ ദിശയിലുമുള്ള ട്രാക്കുകൾക്ക് 11 മീറ്റർ വീതം വീതിയുണ്ട്. ഇ-സ്‌കൂട്ടറുകൾ ശരിയാംവിധം ഉപയോഗിക്കുന്നതിൽ തീർഥാടകരെ ബോധവൽക്കരിക്കാൻ പ്രത്യേക സംഘത്തെ പൊതുഗതാഗത അതോറിറ്റി ചുമതലപ്പെടുത്തിയിട്ടുണ്ട്. 

Latest News