Sorry, you need to enable JavaScript to visit this website.

പാട്ട് ഹറാം കഥയ്ക്കു പിന്നിൽ തൊപ്പി! പറയുന്നതും അട്ടഹസിക്കുന്നതും അശ്ലീല ഭാഷയിൽ; തൊപ്പിമാരിൽനിന്ന് കാക്കണേ എന്ന് ഷുക്കൂർ വക്കീൽ

കാസർഗോഡ് -  തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബർ നിഹാദിനെ ആഘോഷിക്കുന്നവർക്ക് മുന്നറിയിപ്പുമായി നടനും അഭിഭാഷകനുമായ കാസർക്കോട്ടെ ഷുക്കൂർ വക്കീൽ. നിഹാദ് പറയുന്നതും അട്ടഹസിക്കുന്നതും അശ്ലീല ഭാഷയിലാണെന്നും തൊപ്പിമാരിൽനിന്ന് മക്കളെ കാക്കണേ തമ്പുരാനേ എന്നും അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചു.

ഷുക്കൂർ വക്കീലിന്റെ എഫ്.ബി കുറിപ്പ് ഇങ്ങനെ:
ഇക്കഴിഞ്ഞ ശനിയാഴ്ച ഒരു ഷൂട്ടിനിടയിൽ സ്‌ക്കൂൾ കുട്ടികളുമായി വർത്താനം പറഞ്ഞു. അവരോട് സംസാരിക്കുന്നതിനിടയിലാണ് പ്രിയ സുഹൃത്ത് സന്തോഷ് കീഴാറ്റൂർ അവരോട് തൊപ്പിയെ അറിയുമോ? ഫോളോ ചെയ്യുന്നുണ്ടോ? തുടങ്ങിയ കാര്യങ്ങൾ ചോദിച്ചതും കുട്ടികളിൽ പലരും ആ തൊപ്പിയെ ഫോളോ ചെയ്യുന്നുണ്ടെന്നറിഞ്ഞതും.
 അങ്ങിനെ സന്തോഷിൽ നിന്നാണ് തൊപ്പിയെ അറിഞ്ഞത്. യൂ ട്യൂബിൽ ഞങ്ങൾ അയാളെ സെർച്ച് ചെയ്തപ്പോൾ 690 K സബ്‌സ്‌ക്രൈബേഴ്‌സ്. ഇൻസ്റ്റയിൽ 757 K ഫോളോവേഴ്‌സ്. അയാൾ പറയുന്നതും അട്ടഹസിക്കുന്നതും അശ്ലീല ഭാഷയിൽ .
രാവിലെ പത്താം ക്ലാസുകാരി മോളോട് ഇയാളെ കുറിച്ചു ചോദിച്ചു.
അവൾ ഫോളോ ചെയ്യുന്നില്ല, ക്ലാസിലെ ചില ആൺകുട്ടികൾ മോളോട് ചോദിച്ച ഒരു ചോദ്യത്തിൽ നിന്നാണ് തൊപ്പിയെ കുറിച്ചു അവൾ അറിഞ്ഞത്. 'ഫാത്തിമ നിങ്ങൾക്ക് പാട്ടു കേൾക്കൽ ഹറാമാണോ?' ആ ചോദ്യത്തിന്റെ ഉറവിടം അന്വേഷിച്ചപ്പോഴാണ് തൊപ്പിയാണ് ഈ പാട്ട് ഹറാം കഥയ്ക്ക് പിന്നിലെന്നു മോളു കണ്ടെത്തിയത്!
തൊപ്പിമാരിൽ നിന്നും മക്കളെ കാക്കണേ തമ്പുരാനെ.

Latest News