റിയാദ്- യോഗ വസുദൈവ കുടുംബത്തിന് എന്ന പ്രമേയത്തില്‍ ആചരിക്കുന്ന ഒമ്പതാമത് അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ എംബസി അന്താരാഷ്ട്ര യോഗ സെമിനാര്‍ സംഘടിപ്പിച്ചു. എംബസി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍ അധ്യക്ഷത വഹിച്ചു. വ്യാസ യൂനിവേഴ്‌സിറ്റി ചാന്‍സലര്‍ പത്മശ്രീ ഗുരുജി ഡോ. എച്ച്.ആര്‍ നാഗേന്ദ്ര, വൈസ് ചാന്‍സല്‍ ഡോ. മഞ്ജുനാഥ് ശര്‍മ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. യോഗയും കാന്‍സറും, യോഗയും ലോകാരോഗ്യവും, ഹൃദ്രോഗം, ഡയബറ്റിസ് തുടങ്ങിയ വിഷയങ്ങളില്‍ അമേരിക്കന്‍ വേദിക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. ഡേവിഡ് ഫ്രോളി, കെഎഫ്എസ്എച്ച്ആര്‍സി മോളിക്യൂളാര്‍ ഒങ്കോളജി സീനിയര്‍ ശാസ്ത്രജ്ഞന്‍ ഡോ. എ.കെ മുരുഗന്‍, ഡോ. മായാറാണി, ഡോ. അന്‍വര്‍ ഖുര്‍ശിദ്, ഡോ. വിനീഷ് എന്നിവര്‍ സംസാരിച്ചു.