ടൊറണ്ടോ-കാനഡയിൽ നദിക്കരയിൽ കണ്ടെത്തിയ മൃതദേഹം കാണാതായ ഇന്ത്യൻ വിദ്യാർഥിയുടേതെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. ഗുജറാത്ത് സ്വദേശിയും ഇരുപതുകാരനുമായ വിദ്യാർഥിയെ കഴിഞ്ഞയാഴ്ചയാണ് കാണാതായത്.
ഞായറാഴ്ച വൈകുന്നേരം മാനിറ്റോബ പ്രവിശ്യയിലെ ബ്രാൻഡൻ സിറ്റിക്ക് കിഴക്ക് അസിനിബോയിൻ നദിക്കും ഹൈവേ 110 പാലത്തിനും സമീപമാണ് മൃതദേഹം കണ്ടെത്തിയത്.
വിഷയ് പട്ടേലെന്ന വിദ്യാർഥിയെ കാണാനില്ലെന്ന് ശനിയാഴ്ച രാവിലെ കുടുംബാംഗങ്ങൾ ബ്രാൻഡൻ പോലീസിനെ അറിയിച്ചിരുന്നു. പ്രദേശത്ത് തിരച്ചിൽ നടത്തിയ പട്ടേലിന്റെ കുടുംബാംഗങ്ങൾ ഞായറാഴ്ച വൈകുന്നേരം അസിനിബോയിൻ നദിക്കും ഹൈവേ 110 പാലത്തിനും സമീപം വസ്ത്രങ്ങൾ കണ്ടെത്തിയിരുന്നു. എമർജൻസി സർവീസ് ജീവനക്കാർ പ്രദേശത്ത് തിരച്ചിൽ നടത്തിയപ്പോൾ മൃതദേഹം കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു.
അസിനിബോയിൻ കമ്മ്യൂണിറ്റി കോളേജിലെ കാണാതായ വിദ്യാർത്ഥിയായ വിഷയ് പട്ടേലിന്റേതാണ് മൃതദേഹമെന്ന് കരുതുന്നതായി പോലീസ് സംഘത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. പട്ടേൽ
ചാരനിറത്തിലുള്ള ഹോണ്ട സിവിക് കാറിൽ തന്റെ വസതിയിൽ നിന്ന് പുറത്തുപോകുന്നത് ഹോം വീഡിയോയിൽ കണ്ടിരുന്നു.
പട്ടേൽ നദീതീരത്തെ ഗ്രൗണ്ടിലേക്ക് പോകുന്നതായി കണ്ടുവെന്ന് ഒരു ദൃക്‌സാക്ഷിയും പോലീസിനോട് പറഞ്ഞ
നിലവിൽ ദുരൂഹതയൊന്നുമില്ലെങ്കിലും അധികൃതർ അന്വേഷണം തുടരുമെന്ന് പോലീസ് അറിയിച്ചു.