Sorry, you need to enable JavaScript to visit this website.

ആശ്രമത്തിൽ പെൺകുട്ടിയെ ലൈം​ഗികമായി പീഡിപ്പിച്ച സ്വാമി അറസ്റ്റിൽ

വിശാഖപട്ടണം- ആശ്രമത്തിൽ രണ്ടു വ‍ർഷം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈം​ഗികമായി പീഡിപ്പിച്ചെന്ന പരാതയിൽ സ്വാമിയെ പോലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രപ്രദേശിലെ വെങ്കോചിപാലം സ്വാമി ജ്ഞാനേന്ദ്ര ആശ്രമത്തിലെ 63 കാരനായ സ്വാമി പൂർണാനന്ദയെയാണ് 15 കാരിയായ അനാഥ പെൺകുട്ടിയുടെ പരാതിയിൽ പോലീസ് അറസ്റ്റ് ചെയ്തത്. 
രണ്ടു വർഷമായി ആശ്രമത്തിൽ തടങ്കലിലാക്കിയ തന്നെ സ്ഥിരമായി മർദിക്കാറുണ്ടെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു. വളരെ ചെറുപ്പത്തിൽതന്നെ മാതാപിതാക്കളെ നഷ്ടമായ പെൺകുട്ടി രാജാമഹേന്ദ്രവാരം സ്വദേശിനിയാണ്. പ്രായമായവർക്കും ദരിദ്ര കുട്ടികൾക്കുമുള്ള അഭയകേന്ദ്രമായതിനാലാണ് ബന്ധുക്കൾ പെൺകുട്ടിയെ ആശ്രമത്തിലെത്തിച്ചത്. എല്ലാ ദിവസവും തന്നെ കിടപ്പുമുറിയിലെത്തിച്ച് സ്വാമി ബലാത്സം​ഗം ചെയ്യുകയാണ് പതിവെന്ന് പെൺകുട്ടി പറഞ്ഞു. കഴിഞ്ഞ വർഷം കിടപ്പുമുറിയിൽ ചങ്ങലയിൽ ബന്ധിച്ചിരുന്നുവെന്നും പെൺകുട്ടി പറയുന്നു. രണ്ട് സ്പൂൺ ഭക്ഷണം മാത്രമാണ് നൽകിയിരുന്നതെന്നും ആഴ്ചയിൽ ഒരിക്കൽ മാത്രമാണ് കുളിക്കാൻ അനുവദിച്ചിരുന്നതെന്നും പെൺകുട്ടി പോലീസിനോട് പറഞ്ഞു. 

Latest News