കോഴിക്കോട് - കേരളത്തിന്റെ ചക്രവാളത്തിൽ ജൂൺ 18ന് ഞായറാഴ്ച സൂര്യാസ്തമയത്തിന് ശേഷം 18 മിനുട്ട് പിറവി ചന്ദ്രൻ ഉണ്ടായിരുന്നതിനാലും അന്നേ ദിവസം സഊദി അറേബ്യയിലെ റിയാദിനടുത്ത് മാസപ്പിറവി ദൃശ്യമായതിനാലും ദുൽഹിജ്ജ ഒന്ന് ജൂൺ 19 തിങ്കളാഴ്ചയും അറഫാ നോമ്പ് അറഫാ ദിനമായ ജൂൺ 27ന് ചൊവ്വാഴ്ചയും ആയിരിക്കുമെന്ന് കെ.എൻ.എം മർകസുദ്ദഅ്‌വ ക്രസന്റ് വിംഗ് ചെയർമാൻ പി അബ്ദുൽഅലി മദനി അറിയിച്ചു. പെരുന്നാൾ ആഘോഷം സാമൂഹിക ഐക്യം കാത്തുസൂക്ഷിച്ചാവണമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.