നമ്മുടെ ശരീരത്തിലെ എല്ലുകളൊടിഞ്ഞാല്‍ പശ തേച്ച് നേരെയാക്കാന്‍ പറ്റുമോ? സമീപഭാവിയില്‍ തന്നെ അങ്ങനെ ചെയ്യാന്‍ കഴിയുമെന്നാണ് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നത്. എല്ലുകള്‍ ഒട്ടിക്കാനുള്ള പശ വികസിപ്പിക്കുന്ന പരീക്ഷണം അവസാനഘട്ടത്തിലാണത്രേ. സ്വീഡനിലെ സ്‌റ്റോക്ക് ഹോമിലുള്ള റോയല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് ടെക്‌നോളജിയിലെയും കരോലിന്‍സ് മെഡിക്കല്‍ സര്‍വകലാശാലയിലെയും വിദഗ്ദധരാണ് ഇതിന്റെ സൂത്രധാര•ാര്‍.മൂന്നു ഘട്ടങ്ങളിലായാണ് പശ ഉപയോഗിക്കുന്നത്. പ്രൈമര്‍ പോലുള്ള ഘടകം ആദ്യം എല്ലുകളുടെ ഭാഗത്ത് പുരട്ടും. പിന്നീട് നാരുകള്‍ ചേര്‍ന്ന ഭാഗം പരുക്ക് പറ്റിയ ഭാഗത്ത് ഒട്ടിക്കും. അവസാന പാളി കൂടി ഇതിന് മുകളില്‍ പിടിപ്പിച്ച് എല്‍.ഇ.ഡി വെളിച്ചത്തില്‍ പശ ഉണക്കുകയും ചെയ്യും. ദന്ത ചികിത്സയില്‍ പശ ഉപയോഗിക്കുന്നതിന് സമാനമായാണ് ഇതും ചെയ്യുന്നത്. ജലത്തിന്റെയും ഓക്‌സിജന്റെയും സമ്പര്‍ക്കത്തില്‍ ഇതിന് കട്ടി കൂടുമെന്നും വിദഗ്ദധര്‍ ചൂണ്ടിക്കാട്ടുന്നു. ഇത് എലികളില്‍ പരീക്ഷിച്ച് വിജയം കണ്ടിരുന്നു. പശ വരുന്നതോടെ എല്ലുകള്‍ പൂര്‍വാവസ്ഥയിലാവാന്‍ പ്ലാസ്റ്റര്‍ ഇട്ട് മാസങ്ങളോളം കിടക്കുന്ന അവസ്ഥ മാറുമെന്നാണ് വിശ്വാസം.