ആലപ്പുഴ - മോണ്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പ് കേസില്‍ കെ പി സി സി പ്രസിഡന്റ് കെ. സുധാകരനെതിരെ മൊഴി കൊടുത്തതിന്റെ പേരില്‍ വധഭീഷണി നേരിട്ടതായി പരാതി. കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവായ ചേര്‍ത്തല സ്വദേശി മുരളി എന്നയാള്‍ വഴിയില്‍ തടഞ്ഞ് നിര്‍ത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി ചേര്‍ത്തല പള്ളിപ്പുറം സ്വദേശിയും മോണ്‍സന്റെ മുന്‍ ഡ്രൈവറുമായ ജയ്‌സനാണ് പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ ചേര്‍ത്തല പോലീസ് കേസെടുത്തു. കെ.സുധാകരനെതിരെ ജയ്‌സണ്‍ നിര്‍ണ്ണായക മൊഴി നല്‍കിയിരുന്നു.