കൊല്ലം - പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭം അലസിപ്പിച്ച യുവാവ് അറസ്റ്റിൽ. അരവിള സ്വദേശി സബി(21)നാണ് പോലീസ് പിടിയിലായത്. കൊല്ലം കാവനാടാണ് സംഭവം.
കഴിഞ്ഞയാഴ്ച നഗരത്തിലെ ലേഡീസ് ഹോസ്റ്റലിൽ നിന്ന് രണ്ട് പ്ലസ് ടു വിദ്യാർത്ഥിനികളെ കാണാതായിരുന്നു. കൊല്ലം ഈസ്റ്റ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. തുടർന്നാണ് പീഡന വിവരം വെളിപ്പെടുത്തിയത്.
പ്രതി, സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട് പ്രണയം നടിച്ച് ഹോസ്റ്റലിൽ നിന്ന് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പ്രതിയുടെ വീട്ടിലും ബന്ധുവീട്ടിലുമെത്തിച്ച് പീഡിപ്പിച്ചതായാണ് കേസ്. പ്രതിയുടെ അമ്മയുടേയും ബന്ധുക്കളുടേയും ഒത്താശയോടെയാണ് ഗർഭം അലസിപ്പിച്ചതെന്ന് പ്രതി മൊഴി നൽകിയതായും പോലീസ് പറഞ്ഞു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.