തിരുവനന്തപുരം - കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരനെതിരേ പോക്സോ ആരോപിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെ രൂക്ഷ പ്രതികരണവുമായി യൂത്ത്കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ എം.എൽ.എ.
എം.വി ഗോവിന്ദൻ, കെ റെയിലിൽ അപ്പം വിറ്റ പോലെയാകില്ല, പോക്സോ കേസിലെ ഇരയുടെ 164 സ്റ്റേറ്റ്മെന്റിനെ കുറിച്ച് വ്യാജപ്രചാരണം നടത്തിയതെന്ന് ഷാഫി ഫെയ്സ്ബുക്കിൽ ഓർമ്മിപ്പിച്ചു. ഗോവിന്ദനെതിരെ കേസെടുക്കണമെന്നും ഷാഫി ആവശ്യപ്പെട്ടു.
എഫ്.ബി കുറിപ്പ് ഇങ്ങനെ:
ആന്തൂറിലെ പാവം പ്രവാസിയെ കൊലയ്ക്ക് കൊടുത്ത സ്വന്തം പത്നിയെ രക്ഷിക്കാൻ കള്ളക്കഥ മെനഞ്ഞ ദേശാഭിമാനിയുടെ അച്ചിൽ പതിഞ്ഞ കള്ളവാർത്ത കൊണ്ട് കെ പി സി സി പ്രസിഡന്റിന്റെ നെഞ്ചത്തേക്ക് കയറാൻ ഗോവിന്ദൻ മെനക്കെടേണ്ട. അത് കെ റയിലിൽ അപ്പം വിറ്റ പോലെയാകില്ല.
പോക്സോ കേസിലെ ഇരയുടെ 164 സ്റ്റേറ്റ്മെന്റിനെ കുറിച്ച് വ്യാജപ്രചാരണം നടത്തിയ ഗോവിന്ദനെതിരെ കേസെടുക്കണം.